കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ നിര്‍ബന്ധം

ബംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ നിര്‍ബന്ധം. കേരളത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിന്‍ എടുത്തതിന്റെ രേഖയോ ആണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതേസമയം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കേരള- കര്‍ണാടക അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്രാജ് നഗര എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ […]

ബംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ നിര്‍ബന്ധം. കേരളത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിന്‍ എടുത്തതിന്റെ രേഖയോ ആണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതേസമയം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കേരള- കര്‍ണാടക അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്രാജ് നഗര എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും.

സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നു പോകുന്ന വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ടെസ്റ്റ് എടുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും, മരണ/ ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും മാത്രം ഇളവ് അനുവദിക്കും. അല്ലാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles
Next Story
Share it