ലീവ് സറണ്ടര്‍ പണമായി അനുവദിക്കണം-എന്‍.ജി.ഒ സംഘ്
കാസര്‍കോട്: നിരവധി സമര പോരാട്ടങ്ങളിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ നേടിയെടുത്ത ലീവ് സറണ്ടര്‍ അനുകൂല്യം കഴിഞ്ഞ രണ്ട് വര്‍ഷമായി നിഷേധിക്കുകയും ഇനി 4 വര്‍ഷത്തിന് ശേഷം ലഭ്യമാകുന്ന രീതിയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇറക്കിയ വിചിത്രമായ ഉത്തരവ് അടിയന്തിരമായി പിന്‍വലിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ലീവ് സറണ്ടര്‍ പണമായി ലഭിക്കുവാനുള്ള നടപടി ഉണ്ടാകണമെന്ന് ഫെറ്റോ ജില്ലാ സെക്രട്ടറി എം. ഗംഗാധര സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന ജീവനക്കാര്‍ക്ക് നിഷേധിച്ച ലീവ് സറണ്ടര്‍ 4 വര്‍ഷത്തിന് ശേഷം പുതിയ സര്‍ക്കാര്‍ നല്‍കുമെന്ന ഉത്തരവിനെതിരെ […]

കാസര്‍കോട്: നിരവധി സമര പോരാട്ടങ്ങളിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ നേടിയെടുത്ത ലീവ് സറണ്ടര്‍ അനുകൂല്യം കഴിഞ്ഞ രണ്ട് വര്‍ഷമായി നിഷേധിക്കുകയും ഇനി 4 വര്‍ഷത്തിന് ശേഷം ലഭ്യമാകുന്ന രീതിയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇറക്കിയ വിചിത്രമായ ഉത്തരവ് അടിയന്തിരമായി പിന്‍വലിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ലീവ് സറണ്ടര്‍ പണമായി ലഭിക്കുവാനുള്ള നടപടി ഉണ്ടാകണമെന്ന് ഫെറ്റോ ജില്ലാ സെക്രട്ടറി എം. ഗംഗാധര സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ജീവനക്കാര്‍ക്ക് നിഷേധിച്ച ലീവ് സറണ്ടര്‍ 4 വര്‍ഷത്തിന് ശേഷം പുതിയ സര്‍ക്കാര്‍ നല്‍കുമെന്ന ഉത്തരവിനെതിരെ എന്‍.ജി.ഒ സംഘ് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് രഞ്ജിത്ത്. കെ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പീതംബരന്‍, സംസ്ഥാന സമിതി അംഗം രാജന്‍. കെ, ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ്, ശിവ നായക്, രവീന്ദ്രന്‍ കൊട്ടോടി, സന്തോഷന്‍ വി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.