യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരില്ല; റിപബ്ലിക് ദിനത്തില്‍ ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ഇന്ത്യന്‍ വംശജന്‍ കൂടിയായ ചന്ദ്രികപെര്‍സാദ് മുഖ്യാതിഥി

ന്യൂഡല്‍ഹി: യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തൊഖി റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകും. ഇന്ത്യന്‍ വംശജന്‍ കൂടിയാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ ദിവസില്‍ ചന്ദ്രികാപെര്‍സാദ് മുഖ്യാതിഥിയായിരുന്നു. 2020 ജൂലൈയിലാണ് ഇദ്ദേഹം സുരിനാമിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ചന്ദ്രികാപെര്‍സാദിന്റെ പാര്‍ട്ടിയായ പ്രോഗ്രസീവ് റിഫോം പാര്‍ട്ടി 51 സീറ്റുകളില്‍ 20ലും വിജയിച്ചാണ് ഭരണം നേടിയത്.

ന്യൂഡല്‍ഹി: യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തൊഖി റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകും. ഇന്ത്യന്‍ വംശജന്‍ കൂടിയാണ് അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ ദിവസില്‍ ചന്ദ്രികാപെര്‍സാദ് മുഖ്യാതിഥിയായിരുന്നു. 2020 ജൂലൈയിലാണ് ഇദ്ദേഹം സുരിനാമിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ചന്ദ്രികാപെര്‍സാദിന്റെ പാര്‍ട്ടിയായ പ്രോഗ്രസീവ് റിഫോം പാര്‍ട്ടി 51 സീറ്റുകളില്‍ 20ലും വിജയിച്ചാണ് ഭരണം നേടിയത്.

Related Articles
Next Story
Share it