വിതുര പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി സുരേഷിന് 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും

കോട്ടയം: വിതുര പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി സുരേഷിനെ(52) കോടതി 24 വര്‍ഷം തടവിനും 1,09,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വെള്ളിയാഴ്ച ഉച്ചയോടെ പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. വിതുര പീഡനക്കേസില്‍ സുരേഷിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒന്നിലാണ് കോടതി വിധി […]

കോട്ടയം: വിതുര പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി സുരേഷിനെ(52) കോടതി 24 വര്‍ഷം തടവിനും 1,09,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വെള്ളിയാഴ്ച ഉച്ചയോടെ പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. വിതുര പീഡനക്കേസില്‍ സുരേഷിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒന്നിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതിക്കെതിരായ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കല്‍, വേശ്യാലയം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായിരുന്നില്ല. 1995ലാണ് കേസിനാസ്പദമായ സംഭവം. വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്തെന്നാണ് കേസ്. ഒന്നാം പ്രതി സുരേഷ് ആണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. ചലച്ചിത്ര താരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കേസില്‍ പ്രതികളായിരുന്നെങ്കിലും കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ പിന്നീട് വിട്ടയക്കുകയായിരുന്നു.

Related Articles
Next Story
Share it