തുളു ചലച്ചിത്രതാരം സുരേന്ദ്ര ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസില്‍ വാടകക്കൊലയാളികളായ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍; ഇതോടെ പിടിയിലായത് 11 പേര്‍

മംഗളൂരു: തുളു ചലച്ചിത്രതാരം സുരേന്ദ്രയെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സ്വദേശികളായ പ്രതീക് കോട്ടിയന്‍, ജയേഷ് എന്ന സച്ചു എന്നിവരെയാണ് ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ബി.എം ലക്ഷ്മി പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാണ്ട് ചെയ്തു. ഈ കേസിലെ മറ്റ് പ്രതികളായ സതീഷ് കുലാല്‍, ഗിരീഷ് കിന്നിഗോളി, ആകാശ് ശരണ്‍, വെങ്കിടേഷ് പൂജാരി, പ്രദീപ്, ഷെരീഫ്, ദിവ്യരാജ്, രാജേഷ്, അനില്‍ […]

മംഗളൂരു: തുളു ചലച്ചിത്രതാരം സുരേന്ദ്രയെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സ്വദേശികളായ പ്രതീക് കോട്ടിയന്‍, ജയേഷ് എന്ന സച്ചു എന്നിവരെയാണ്
ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ബി.എം ലക്ഷ്മി പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാണ്ട് ചെയ്തു. ഈ കേസിലെ മറ്റ് പ്രതികളായ സതീഷ് കുലാല്‍, ഗിരീഷ് കിന്നിഗോളി, ആകാശ് ശരണ്‍, വെങ്കിടേഷ് പൂജാരി, പ്രദീപ്, ഷെരീഫ്, ദിവ്യരാജ്, രാജേഷ്, അനില്‍ പമ്പ്വെല്‍ എന്നിവരടക്കം ഒമ്പത് പ്രതികളെ നേരത്തെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. സതീഷും ഗിരീഷുമാണ് കൊലപാതകത്തിന്റെ ആസൂത്രകര്‍. ഇവരില്‍ നിന്ന് 2,50,000 രൂപ വാങ്ങിയാണ് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്ന് പ്രതീകും ജയേഷും പൊലീസിനോട് പറഞ്ഞു.
ബെല്‍ത്തങ്ങടി താലൂക്കിലെ നവൂര്‍ ഗ്രാമത്തിലെ ഒഡിക്കറില്‍ അനധികൃതമായി ചെങ്കല്‍ ക്വാറി നടത്തിയ കേസില്‍ പ്രതിക് കോട്ടിയനെ ഈയിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story
Share it