ലൈംഗിക ചുവയോടെ ശരീരത്തില്‍ വെറുതെ സ്പര്‍ശിച്ചാല്‍ അത് ലൈംഗികാതിക്രമങ്ങളില്‍ പെടില്ല; ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ലൈംഗിക ചുവയോടെ ശരീരത്തില്‍ വെറുതെ സ്പര്‍ശിച്ചാല്‍ അത് ലൈംഗികാതിക്രമങ്ങളില്‍ പെടില്ലെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധി തീര്‍ത്തും അപകടകരമായി കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ ഇടവരുത്തുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചിരുന്നു. കേസില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്ന് എ.ജി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി വിധിക്കതിരെ ഹര്‍ജി നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ […]

ന്യൂഡല്‍ഹി: ലൈംഗിക ചുവയോടെ ശരീരത്തില്‍ വെറുതെ സ്പര്‍ശിച്ചാല്‍ അത് ലൈംഗികാതിക്രമങ്ങളില്‍ പെടില്ലെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധി തീര്‍ത്തും അപകടകരമായി കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ ഇടവരുത്തുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചിരുന്നു. കേസില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്ന് എ.ജി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി വിധിക്കതിരെ ഹര്‍ജി നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പ്രതി നേരിട്ട് സ്പര്‍ശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

Related Articles
Next Story
Share it