രഹ്നഫാത്തിമക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി ഭാഗികമായി പിന്‍വലിച്ചു; കേരളസര്‍ക്കാരിനും ബി.ജെ.പി നേതാവിനും നോട്ടീസ്

ന്യൂഡല്‍ഹി: മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രതികരിക്കാന്‍ രഹ്ന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏര്‍പ്പെടുത്തിയ പൂര്‍ണ വിലക്ക് സുപ്രീം കോടതി ഭാഗികമായി പിന്‍വലിച്ചു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിലക്ക് പകുതി പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കൂടാതെ രഹന ഫാത്തിമയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോനും നോട്ടീസ് അയക്കുകയും ചെയ്തു. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു രഹ്ന ഫാത്തിമക്ക് വേണ്ടി അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. അഭിപ്രായ പ്രകടനത്തിനുള്ള വിലക്ക് […]

ന്യൂഡല്‍ഹി: മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രതികരിക്കാന്‍ രഹ്ന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏര്‍പ്പെടുത്തിയ പൂര്‍ണ വിലക്ക് സുപ്രീം കോടതി ഭാഗികമായി പിന്‍വലിച്ചു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിലക്ക് പകുതി പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കൂടാതെ രഹന ഫാത്തിമയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോനും നോട്ടീസ് അയക്കുകയും ചെയ്തു. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു രഹ്ന ഫാത്തിമക്ക് വേണ്ടി അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. അഭിപ്രായ പ്രകടനത്തിനുള്ള വിലക്ക് സ്റ്റേ ചെയ്‌തെങ്കിലും ഹൈക്കോടതി ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.

Related Articles
Next Story
Share it