പെരിയ ഇരട്ടക്കൊലക്കേസിലെ സുപ്രീംകോടതി ഉത്തരവ് സി.പി.എമ്മിന് കനത്ത ആഘാതം; നിയമസംവിധാനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വിധി-മുല്ലപ്പള്ളി രാമചന്ദ്രന്‍
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള സുപ്രീംകോടതി നടപടി നിയമ സംവിധാനത്തെ വിശ്വസിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്നിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്ന് രാവിലെ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചില്ല. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മികച്ച അഭിഭാഷകരെ നിയമിച്ച് ഖജനാവില്‍ നിന്ന് കോടികളാണ് ചെലവഴിച്ചത്. സി.പി.എം വേട്ടക്കാരുടെ കൂടെയാണ് […]

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള സുപ്രീംകോടതി നടപടി നിയമ സംവിധാനത്തെ വിശ്വസിക്കുന്നവര്‍ക്ക് സന്തോഷം പകര്‍ന്നിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്ന് രാവിലെ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചില്ല. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മികച്ച അഭിഭാഷകരെ നിയമിച്ച് ഖജനാവില്‍ നിന്ന് കോടികളാണ് ചെലവഴിച്ചത്. സി.പി.എം വേട്ടക്കാരുടെ കൂടെയാണ് നിന്നത്. സി.ബി.ഐ എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് വിറളിയാണ്. എതിരെ പ്രവര്‍ത്തിക്കുന്നവരെ വേട്ടയാടുന്ന രീതിയാണ് അദ്ദേഹത്തിന്. തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന നടപടിയാണ് സ്വീകരിച്ചത്. ഇതിനെതിരെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിക്ക് മറ്റു മന്ത്രിമാരെയോ അവര്‍ക്ക് മുഖ്യമന്ത്രിയെയോ വിശ്വാസമില്ല. കെ.എസ്.എഫ്.ഇയുടെ കാര്യത്തില്‍ ധനമന്ത്രി സ്വയം പരിഹാസ്യനായി. മുഖംരക്ഷിക്കാന്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണ് അദ്ദേഹത്തിന്. മുഖ്യമന്ത്രി ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ തടങ്കലിലാണ്.
സി.പി.എമ്മില്‍ പുതിയ വിഭാഗീയത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണനോട് ഇരട്ടനീതിയാണ് സര്‍ക്കാര്‍ കാട്ടിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ വന്‍ സ്രാവുകള്‍ വലക്ക് പുറത്താണെന്നും പരല്‍മീനുകള്‍ മാത്രമാണ് ഇപ്പോള്‍ പിടിയിലായതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ 2500ഓളം ഇടങ്ങളില്‍ ബി.ജെ.പി മത്സരിക്കുന്നില്ല. ഇവിടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് കൂടുതലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി. രതികുമാര്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു.