ഹത്‌റാസ്: യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉമ്മയെ കാണാന്‍ അവസരം ഒരുക്കണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉമ്മയെ കാണാന്‍ അവസരം ഒരുക്കണമെന്ന് സുപ്രിം കോടതി. ഒരാഴ്ച്ചക്കകം അവസരം ഒരുക്കണമെന്ന് എതിര്‍ കക്ഷിയായ യു പി സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചത്. സിദ്ധിഖ് കാപ്പനെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിച്ചപ്പോഴായിരുന്നു കോടതി നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ 14ന് പരിഗണിച്ച കേസ് സുപ്രീംകോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അതിനിടെ നിരപരാധിയാണെന്നും നുണ പരിശോധനയുള്‍പ്പെടെ ഏത് […]

ന്യൂഡല്‍ഹി: യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉമ്മയെ കാണാന്‍ അവസരം ഒരുക്കണമെന്ന് സുപ്രിം കോടതി. ഒരാഴ്ച്ചക്കകം അവസരം ഒരുക്കണമെന്ന് എതിര്‍ കക്ഷിയായ യു പി സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചത്. സിദ്ധിഖ് കാപ്പനെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിച്ചപ്പോഴായിരുന്നു കോടതി നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ഡിസംബര്‍ 14ന് പരിഗണിച്ച കേസ് സുപ്രീംകോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അതിനിടെ നിരപരാധിയാണെന്നും നുണ പരിശോധനയുള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയാറാണെന്നും സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയില്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചു. തന്റെ ബാങ്ക് അക്കൗണ്ടിന്റെ എല്ലാ വിശദാംശങ്ങളും കൈമാറാമെന്നും അഭിഭാഷകനായ വില്‍സ് മാത്യു മുഖേന സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഹാഥ്റസ് പീഡനക്കേസുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് യുപി പോലിസ് സീദ്ദീഖ് കാപ്പനെ അന്യായമായി അറസ്റ്റു ചെയ്തത്.

Related Articles
Next Story
Share it