വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അസാധാരണ പ്രതിസന്ധിയില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാറിന് വിവേചനാധികാരം ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സംസ്ഥാന സര്‍ക്കാറുകള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേസമയം വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാറും വിദഗ്ധരും വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി നിരവധി തവണ ചര്‍ച്ച നടത്തിയ […]

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അസാധാരണ പ്രതിസന്ധിയില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാറിന് വിവേചനാധികാരം ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
സംസ്ഥാന സര്‍ക്കാറുകള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേസമയം വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയില്ല.
സംസ്ഥാന സര്‍ക്കാറും വിദഗ്ധരും വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് വാക്‌സിന്‍ നയം രൂപീകരിച്ചത്. പക്ഷപാതരഹിതമായി വാക്‌സിന്‍ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കി ഭരണഘടനയുടെ 14, 21 അനുച്ഛേദനങ്ങള്‍ക്ക് അനുസൃതമായാണ് നയം.
ഈ വ്യാപ്തിയില്‍ മഹാമാരി നേരിടുമ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും പൊതുതാല്‍പര്യം കണക്കിലെടുത്താണ് എക്‌സിക്യൂട്ടീവ് നയങ്ങള്‍ രൂപീകരിക്കുന്നതെന്നും എക്‌സിക്യൂട്ടീവിന്റെ പ്രാപ്തിയില്‍ വിശ്വസിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്‌സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

Related Articles
Next Story
Share it