പക പോക്കലാണെന്ന് കോടതി; 12 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത നടപടി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡെല്‍ഹി: 12 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത മഹാരാഷ്ട്ര നിയമസഭയുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. പന്ത്രണ്ട് ബിജെപി എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തുകൊണ്ട് നിയമസഭ പാസാക്കിയ പ്രമേയമാണ് സുപ്രീംകോടതി റദ്ദാക്കിയത്. അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭയുടെ പ്രമേയം പകപോക്കലാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഒരു സമ്മേളന കാലയളവിലേക്കു മാത്രമേ സസ്പെന്‍ഷന്‍ നിലനില്‍ക്കൂവെന്ന് ജസ്റ്റിസുമാരായ എ എന്‍ ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ […]

ന്യൂഡെല്‍ഹി: 12 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത മഹാരാഷ്ട്ര നിയമസഭയുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. പന്ത്രണ്ട് ബിജെപി എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തുകൊണ്ട് നിയമസഭ പാസാക്കിയ പ്രമേയമാണ് സുപ്രീംകോടതി റദ്ദാക്കിയത്. അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭയുടെ പ്രമേയം പകപോക്കലാണെന്ന് സുപ്രീം കോടതി വിലയിരുത്തി.
ഒരു സമ്മേളന കാലയളവിലേക്കു മാത്രമേ സസ്പെന്‍ഷന്‍ നിലനില്‍ക്കൂവെന്ന് ജസ്റ്റിസുമാരായ എ എന്‍ ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സ്പീക്കര്‍ ഭാസ്‌കര്‍ ജാദവിനെ കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് മണ്‍സൂണ്‍ സമ്മേളനത്തിനിടെ പന്ത്രണ്ട് ബിജെപി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
പ്രമേയം നിയമപരമായി നിലനില്‍ക്കില്ലെന്നും പരാതിക്കാര്‍ക്ക് നിയമസഭാംഗങ്ങള്‍ എന്ന നിലയ്ക്കുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു. ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത നിയമസഭയുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് എംഎല്‍എമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സ്പീക്കറെ കൈയേറ്റം ചെയ്തിട്ടില്ലെന്നും മോശം ഭാഷയില്‍ സംസാരിച്ചിട്ടില്ലെന്നും അവകാശപ്പെട്ട ഇവര്‍ നിരുപാധിക മാപ്പപേക്ഷ നല്‍കിയിരുന്നതായും കോടതിയെ അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതു നിഷേധിക്കുകയായിരുന്നെന്നും എംഎല്‍എമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.