സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ഡി. വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡെല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ ഡി.വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുളള അദ്ദേഹം സുഖം പ്രാപിക്കുന്നതായും എന്നാല്‍ അദ്ദേഹം അടങ്ങിയ കോടതി ബെഞ്ച് വരും ദിവസങ്ങളില്‍ കേസ് പരിഗണിക്കില്ലെന്നുമാണ് ലഭ്യമായ വിവരം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലാണ്. നാളെയായിരുന്നു ഇനി കേസ് പരിഗണിക്കേണ്ടത്. ഇതുള്‍പ്പെടെയുള്ള കേസുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലും സുപ്രീംകോടതിയില്‍ നാല് ന്യായാധിപര്‍ക്ക് […]

ന്യൂഡെല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ ഡി.വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുളള അദ്ദേഹം സുഖം പ്രാപിക്കുന്നതായും എന്നാല്‍ അദ്ദേഹം അടങ്ങിയ കോടതി ബെഞ്ച് വരും ദിവസങ്ങളില്‍ കേസ് പരിഗണിക്കില്ലെന്നുമാണ് ലഭ്യമായ വിവരം.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലാണ്. നാളെയായിരുന്നു ഇനി കേസ് പരിഗണിക്കേണ്ടത്. ഇതുള്‍പ്പെടെയുള്ള കേസുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലും സുപ്രീംകോടതിയില്‍ നാല് ന്യായാധിപര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ക്ക് ആശുപത്രിവാസവും വേണ്ടിവന്നിരുന്നു.