പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തിരിച്ചടി; ത്വാഹ ഫസലിനും ജാമ്യം;അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐഎയുടെ ആവശ്യം സുപ്രീം കോടതി തള്ളി
ന്യുഡെല്‍ഹി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടി. കേസിലെ രണ്ടാം പ്രതിയായ ത്വാഹ ഫസലിനും ജാമ്യം അനുവദിച്ചു. ഒന്നാം അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐഎയുടെ ആവശ്യം സുപ്രീം കോടതി തള്ളി. പ്രതികള്‍ക്കെതിരെ ഉന്നയിച്ച തെളിവുകള്‍ ദുര്‍ബലമാണെന്ന് ജസ്റ്റീസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ത്വാഹയെ എത്രയും വേഗം കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കണമെന്നും ത്വാഹയുടെ ജയില്‍ മോചനം സാധ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. മാവോയിസ്റ്റ് അനുകൂല മുദ്രാവക്യം വിളിച്ചു, നിരോധിത പുസ്തകങ്ങളും ലഘുലേഖകളും […]

ന്യുഡെല്‍ഹി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടി. കേസിലെ രണ്ടാം പ്രതിയായ ത്വാഹ ഫസലിനും ജാമ്യം അനുവദിച്ചു. ഒന്നാം അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐഎയുടെ ആവശ്യം സുപ്രീം കോടതി തള്ളി. പ്രതികള്‍ക്കെതിരെ ഉന്നയിച്ച തെളിവുകള്‍ ദുര്‍ബലമാണെന്ന് ജസ്റ്റീസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ത്വാഹയെ എത്രയും വേഗം കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കണമെന്നും ത്വാഹയുടെ ജയില്‍ മോചനം സാധ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.
മാവോയിസ്റ്റ് അനുകൂല മുദ്രാവക്യം വിളിച്ചു, നിരോധിത പുസ്തകങ്ങളും ലഘുലേഖകളും കണ്ടെടുത്തു എന്നിവയാണ് എന്‍.ഐ.എ ഉന്നയിച്ചത്. പുസ്തകങ്ങളും ലഘുലേഖകളും പൊതുസമൂഹത്തില്‍ ലഭ്യമാണ്. അത് കൈവശം വച്ചതിന് ഭീകര സംഘടനയില്‍ അംഗങ്ങളാണെന്ന് പറയാന്‍ കഴിയുമോയെന്നും ഗൗരവമുള്ള തെളിവായി കണക്കാക്കാന്‍ പറ്റുമോ എന്നും കോടതി ചോദിച്ചു. ഇതിനു കൃതത്യമായി മറുപടി പറയാന്‍ എന്‍ഐഎയ്ക്ക കഴിഞ്ഞില്ല. ഇരുവര്‍ക്കുമെതിരെ എന്‍.ഐ.എ ഉന്നയിച്ച തെളിവുകള്‍ നിസാരമല്ലേയെന്ന് വിധി പറയുന്നതിനിടെ കോടതി പരാമര്‍ശിച്ചു. നേരത്തെ വിചാരണ കോടതി നല്കിയ ജാമ്യ വ്യവസ്ഥകള്‍ പുതിയ ജാമ്യത്തിലും ബാധകമാണ്.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇരുവര്‍ക്കും കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചെങ്കിലും ജനുവരിയില്‍ ത്വാഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. എന്നാല്‍ അലന്റെ ജാമ്യം റദ്ദാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് എന്‍.ഐ.എ സുപ്രീം കോടതിയെ സമീപിച്ചത്. അറസ്റ്റിലാകുമ്പോള്‍ അലന് 19 വയസ്സും താഹയ്ക്ക് 23 വയസുമായിരുന്നു പ്രായം. ഇവരുടെ പ്രായവും പൂര്‍വ്വകാല ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും ജാമ്യം ലഭിക്കാന്‍ അനുകൂല ഘടകമായി. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തി കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.