എം. ശിവശങ്കറിന് രണ്ടുമാസം ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് സുപ്രീംകോടതി രണ്ടുമാസം ജാമ്യം അനുവദിച്ചു.ജാമ്യം അനുവദിക്കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അതിശക്തമായി എതിര്‍ത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. കസ്റ്റഡിയിലിരിക്കെ തന്നെ അദ്ദേഹം ആവശ്യപ്പെടുന്ന ചികിത്സ ഇഷ്ടാനുസരണം ആസ്പത്രിയില്‍ അനുവദിക്കാമെന്ന് ഇ.ഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. നട്ടെല്ലിന് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ശിവശങ്കറിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ചികിത്സാ ആവശ്യത്തിന് മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കി. യു.എ.ഇ റെഡ്ക്രസന്റ് നല്‍കിയ 19 […]

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് സുപ്രീംകോടതി രണ്ടുമാസം ജാമ്യം അനുവദിച്ചു.
ജാമ്യം അനുവദിക്കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അതിശക്തമായി എതിര്‍ത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. കസ്റ്റഡിയിലിരിക്കെ തന്നെ അദ്ദേഹം ആവശ്യപ്പെടുന്ന ചികിത്സ ഇഷ്ടാനുസരണം ആസ്പത്രിയില്‍ അനുവദിക്കാമെന്ന് ഇ.ഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. നട്ടെല്ലിന് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ശിവശങ്കറിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ചികിത്സാ ആവശ്യത്തിന് മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കി. യു.എ.ഇ റെഡ്ക്രസന്റ് നല്‍കിയ 19 കോടിയില്‍ നിന്ന് നാലരകോടി രൂപ കോഴയായി നല്‍കിയാണ് സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മ്മാണകരാര്‍ നേടിയതെന്നാണ് ഇ.ഡി കേസ്.