മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു; ആറാഴ്ച ഡല്‍ഹിയില്‍ തന്നെ കഴിയാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്ത യു.എ.പി.എ. കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വരുന്ന 6 ആഴ്ച ഡല്‍ഹിയില്‍ കഴിയാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. അതിന് ശേഷം വേണമെങ്കില്‍ കേരളത്തിലേക്ക് പോകാമെന്ന് കോടതി വ്യക്തമാക്കി. സിദ്ദിഖ് കാപ്പനെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നായിരുന്നു യു.പി സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 6 ആഴ്ചകള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാമെന്നുള്ള ഉപാധിയാണ് സുപ്രീം കോടതി സിദ്ദിഖ് […]

ന്യൂഡല്‍ഹി: ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്ത യു.എ.പി.എ. കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വരുന്ന 6 ആഴ്ച ഡല്‍ഹിയില്‍ കഴിയാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. അതിന് ശേഷം വേണമെങ്കില്‍ കേരളത്തിലേക്ക് പോകാമെന്ന് കോടതി വ്യക്തമാക്കി. സിദ്ദിഖ് കാപ്പനെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നായിരുന്നു യു.പി സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 6 ആഴ്ചകള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാമെന്നുള്ള ഉപാധിയാണ് സുപ്രീം കോടതി സിദ്ദിഖ് കാപ്പന് മുന്നില്‍ വെച്ചിരിക്കുന്നത്.
വിചാരണ നടപടി ഉടന്‍ ആരംഭിക്കുമോ എന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും രണ്ടുമാസത്തിനകം തുടങ്ങാന്‍ നടപടിയെടുക്കുന്നുവെന്നുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. കസ്റ്റഡിയില്‍ ഏറെകാലമായി സിദ്ദിഖ് എന്തിന് കാപ്പന്‍ തുടരുന്നു എന്ന നിര്‍ണ്ണായക ചോദ്യം ഉന്നയിച്ച ജസ്റ്റിസ് യു.യു. ലളിത്, തിരിച്ചറിയല്‍ കാര്‍ഡുകളും ലഘുലേഖകളും അല്ലാതെ എന്തെങ്കിലും സ്ഫോടക വസ്തുക്കള്‍ സിദ്ദിഖ് കാപ്പനില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടോ എന്നും ചോദിച്ചു. പിടിച്ചെടുത്ത ലഘുലേഖകള്‍ എല്ലാം തന്നെ കലാപം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. കാറില്‍ നിന്നാണ് ഇവ കണ്ടെടുത്തതെന്നും അദ്ദേഹം വാദിച്ചു.
മാധ്യമപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഹത്രാസിലെ പെണ്‍കുട്ടിക്ക് വേണ്ടി നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കുന്നതില്‍ എന്താണ് തെറ്റെന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മാത്രമാണ് നീതി ലഭിക്കുകയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിന് ശേഷമാണ് സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കുകയാണെന്ന് വ്യക്തമാക്കിയത്.

Related Articles
Next Story
Share it