ഇരയെ വിവാഹം ചെയ്യാന്‍ അനുവദിക്കില്ല; പീഡിപ്പിച്ച ശേഷം വിവാഹം ചെയ്ത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നത് അംഗീകരിക്കാനാവില്ല; കൊട്ടിയൂര്‍ പീഡനക്കസ് പ്രതി റോബിന്‍ വടക്കുംചേരിയും ഇരയായ പെണ്‍കുട്ടിയും സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളി

ന്യൂഡെല്‍ഹി: പീഡിപ്പിച്ച ശേഷം അതേ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവാഹത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കസ് പ്രതി റോബിന്‍ വടക്കുംചേരിയും, പീഡനത്തിനിരയായ പെണ്‍കുട്ടിയും സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് വിനീത് ശരണ്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതിക്കും ഇരയ്ക്കും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. റോബിന്‍ വടക്കുംചേരിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. വിവാഹത്തിനായി […]

ന്യൂഡെല്‍ഹി: പീഡിപ്പിച്ച ശേഷം അതേ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവാഹത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കസ് പ്രതി റോബിന്‍ വടക്കുംചേരിയും, പീഡനത്തിനിരയായ പെണ്‍കുട്ടിയും സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് വിനീത് ശരണ്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതിക്കും ഇരയ്ക്കും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

റോബിന്‍ വടക്കുംചേരിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും രണ്ടംഗ ബെഞ്ച് നിലപാടെടുത്തു.

പ്രതിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും പറഞ്ഞാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം ആവശ്യപ്പെട്ടാണ് പ്രതി റോബിന്‍ വടക്കുംചേരി കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചത്. ഈ രണ്ട് ഹരജികളുമാണ് കോടതി തിങ്കളാഴ്ച തള്ളിയത്.

തന്റെ കുട്ടിക്ക് നാല് വയസ്സായെന്നും കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് പിതാവിന്റെ പേര് ചേര്‍ക്കണമെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നുമാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പീഡനക്കേസുകളില്‍ പ്രതികള്‍ ഇരയെ വിവാഹം കഴിച്ച് ശിക്ഷയില്‍ നിന്ന് ഇളവ് നേടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പരമോന്നത കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി വിധിയില്‍ ചില കടുത്ത പരാമര്‍ശങ്ങളുണ്ടെന്നും അത് നീക്കണമെന്നും റോബിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ പ്രതി ഇരന്നുവാങ്ങിയതാണെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് റോബിന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു. കൊട്ടിയൂര്‍ കേസില്‍ 60 വര്‍ഷമാണ് റോബിന് വിചാരണ കോടതി ശിക്ഷ വിധിച്ചത്. മേല്‍ക്കോടതികള്‍ ഇത് ശരിവയ്ക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it