സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി; ജി.എസ്.ടി കൗണ്‍സില്‍ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ ബാധ്യസ്ഥരല്ല

ന്യൂഡല്‍ഹി: ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശസ്വഭാവം മാത്രമാണുള്ളതെന്നും ശുപാര്‍ശ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്നും സുപ്രീം കോടതി. കേന്ദ്രത്തിനും ബാധ്യതയില്ല. ജി.എസ്.ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കേണ്ട ബാധ്യത സംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ശുപാര്‍ശകള്‍ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുണ്ടെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it