സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ള കൊളീജിയം ശുപാര്‍ശ: സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാക്കെതിരെ ഉത്തരവിട്ട സീനിയര്‍ ജഡ്ജി അകില്‍ ഖുറേഷി ഇത്തവണയും പട്ടികയിലില്ല

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ള കൊളീജിയം ശുപാര്‍ശ പട്ടികയില്‍ സീനിയര്‍ ജഡ്ജിയും ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ അകില്‍ ഖുറേഷിയെ ഇത്തവണയും ഉള്‍പ്പെടുത്തിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായി മുമ്പ് ചില ഉത്തരവുകള്‍ പുറപ്പെടുവിച്ച ജഡ്ജിയാണ് അകില്‍ ഖുറേഷി. 2001ല്‍ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത് ജസ്റ്റിസ് അകില്‍ ഖുറേഷിയായിരുന്നു. ലോകായുക്ത കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായ ഉത്തരവ് പുറപ്പെടുവിച്ചതും ഇദ്ദേഹമാണ്. ഖുറേഷിയെ നേരത്തെ […]

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ള കൊളീജിയം ശുപാര്‍ശ പട്ടികയില്‍ സീനിയര്‍ ജഡ്ജിയും ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ അകില്‍ ഖുറേഷിയെ ഇത്തവണയും ഉള്‍പ്പെടുത്തിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായി മുമ്പ് ചില ഉത്തരവുകള്‍ പുറപ്പെടുവിച്ച ജഡ്ജിയാണ് അകില്‍ ഖുറേഷി. 2001ല്‍ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത് ജസ്റ്റിസ് അകില്‍ ഖുറേഷിയായിരുന്നു.

ലോകായുക്ത കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായ ഉത്തരവ് പുറപ്പെടുവിച്ചതും ഇദ്ദേഹമാണ്. ഖുറേഷിയെ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്ന ശുപാര്‍ശയേയും കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പിന്നീടാണ് അദ്ദേഹത്തെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. അകില്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പര്യമില്ലായിരുന്നു. അതിനാല്‍ കൊളീജിയം ശുപാര്‍ശയില്‍ തീരുമാനം എടുക്കാതെ മാസങ്ങളോളം ഫയല്‍ പിടിച്ചുവച്ച സംഭവം വിവാദമായിരുന്നു.

Related Articles
Next Story
Share it