'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് മമത സര്‍ക്കാരിനോട് സുപ്രീം കോടതി
ന്യൂഡെല്‍ഹി: 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ഉടന്‍ നടപ്പാക്കാന്‍ മമത സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്ന യാതൊരു ന്യായീകരണത്തിനും സ്ഥാനമില്ലെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ലോക്ഡൗണ്‍ കാരണം സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ആധാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് പദ്ധതി നടപ്പാക്കത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇക്കാര്യം പശ്ചിമ […]

ന്യൂഡെല്‍ഹി: 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ഉടന്‍ നടപ്പാക്കാന്‍ മമത സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്ന യാതൊരു ന്യായീകരണത്തിനും സ്ഥാനമില്ലെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ലോക്ഡൗണ്‍ കാരണം സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
ആധാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് പദ്ധതി നടപ്പാക്കത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇക്കാര്യം പശ്ചിമ ബംഗാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും, ഈ പദ്ധതി നടപ്പാക്കുന്നതില്‍ മറ്റ് പ്രശ്നങ്ങള്‍ ഉന്നയിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി. മറ്റ് സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ഇത് നടപ്പിലാക്കിയതിനാല്‍ ബംഗാളും നടപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനത്തിന് ഇനിയും കാലതാമസം വരുത്താനാവില്ല. ഇത് വിവിധ ഭാഷാ തൊഴിലാളികള്‍ക്കുള്ളതാണെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ വാങ്ങാന്‍ സഹായിക്കുന്ന പദ്ധതിയാണ് 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി'. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ബംഗാളും, ഡെല്‍ഹിയുമാണ് ഇനിയും പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍. അതേസമയം പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.