കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം; കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. അപേക്ഷ നല്‍കി ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും കോവിഡ് ബാധിച്ച് മരിച്ചരുടെ വിവരങ്ങള്‍ വില്ലേജ്, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി പറഞ്ഞു. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിദഗ്ധ സമിതി രണ്ടാഴ്ചക്കകം രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 50,000 രൂപ ധനസഹായം […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. അപേക്ഷ നല്‍കി ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും കോവിഡ് ബാധിച്ച് മരിച്ചരുടെ വിവരങ്ങള്‍ വില്ലേജ്, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി പറഞ്ഞു.

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിദഗ്ധ സമിതി രണ്ടാഴ്ചക്കകം രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 50,000 രൂപ ധനസഹായം നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.

Related Articles
Next Story
Share it