മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി
ന്യുഡല്‍ഹി: പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യവ്യവസ്ഥകള്‍ സുപ്രീം കോടതി ഇളവ് ചെയ്തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുവാദം നല്കി. മഅദനിക്കെതിരായ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹര്‍ജിയിലെ വാദങ്ങള്‍ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന മഅദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി […]

ന്യുഡല്‍ഹി: പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യവ്യവസ്ഥകള്‍ സുപ്രീം കോടതി ഇളവ് ചെയ്തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുവാദം നല്കി. മഅദനിക്കെതിരായ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹര്‍ജിയിലെ വാദങ്ങള്‍ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന മഅദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണം. കേരളത്തിലേക്ക് മടങ്ങുമ്പോള്‍ മഅദനിക്ക് കര്‍ണാടക പൊലീസിന്റെ അകമ്പടി ആവശ്യമില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
മൂന്നു മാസത്തോളം കേരളത്തില്‍ കഴിയാന്‍ നേരത്തെ സുപ്രീംകോടതി ഇളവ് നല്‍കിയെങ്കിലും സുരക്ഷാ ചെലവിനായി കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നുവെന്ന് ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅദനി ചൂണ്ടിക്കാട്ടിയിരുന്നു. തുക താങ്ങാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ ജൂണ്‍ 26നാണ് കേരളത്തിലേക്ക് വന്നതെന്നും എന്നാല്‍ പിതാവിനെ കാണാന്‍ കഴിഞ്ഞില്ലെന്നും മഅദനി വാദിച്ചു. കൊച്ചിയില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗം അന്‍വാര്‍ശേരിയിലേക്ക് പുറപ്പെട്ട ഉടന്‍ മഅദനിക്ക് അവശത അനുഭവപ്പെടുകയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ജാമ്യവ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ ആസ്പത്രിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങിയാണ് ബംഗളൂരുവിലേക്ക് മടങ്ങിയത്. ജാമ്യവ്യവസ്ഥ കൃത്യമായി പാലിച്ചത് കൂടി പരിഗണിച്ചാണ് സുപ്രീംകോടതി അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കിയത്. മഅദനിയ്ക്കായി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍, അഭിഭാഷകന് ഹാരീസ് ബീരാന് എന്നിവര്‍ ഹാജരായി.