ലൗ ജിഹാദ്: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡെല്‍ഹി: ലൗ ജിഹാദ് നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. അതേസമയം നിയമം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളും ഈ നിയമം നടപ്പിലാക്കാന്‍ നീക്കം നടത്തുന്നതിനിടയിലാണ് സുപ്രീംകോടതി ഹര്‍ജി സ്വീകരിച്ചത്. നിയമം ഭരണഘടനയുടെ അന്തസത്തയെ ഹനിക്കുന്നതാണെന്നും സെക്യുലറിസത്തെയും സമത്വത്തെയും വെല്ലുവിളിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. […]

ന്യൂഡെല്‍ഹി: ലൗ ജിഹാദ് നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. അതേസമയം നിയമം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളും ഈ നിയമം നടപ്പിലാക്കാന്‍ നീക്കം നടത്തുന്നതിനിടയിലാണ് സുപ്രീംകോടതി ഹര്‍ജി സ്വീകരിച്ചത്.

നിയമം ഭരണഘടനയുടെ അന്തസത്തയെ ഹനിക്കുന്നതാണെന്നും സെക്യുലറിസത്തെയും സമത്വത്തെയും വെല്ലുവിളിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ വിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം ഉത്തരഖണ്ഡ് സര്‍ക്കാര്‍ നടപ്പിലാക്കിയ മതസ്വാതന്ത്ര്യ നിയമം എന്നിവയെ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഉത്തരഖണ്ഡ്, അലഹബാദ് ഹൈക്കോടതികളില്‍ ഇത് സംബന്ധിച്ച കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ചൂണ്ടിക്കാട്ടി. എന്നാല്‍ നിരവധി സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചതിനാല്‍ സുപ്രീംകോടതി കേസ് പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. മധ്യപ്രദേശും ഹിമാചല്‍പ്രദേശും നിയമം പാസാക്കിയെന്ന് സുപ്രീംകോടതിയെ അറിയിച്ചു. കേസ് നാല് ആഴ്ചകള്‍ക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Related Articles
Next Story
Share it