കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില<br>ഉറപ്പാക്കണം -കേരള കര്‍ഷക സംഘം

ബദിയടുക്ക: കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില ഉറപ്പാക്കണമെന്ന് കേരള കര്‍ഷക സംഘം കുമ്പള ഏരിയ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.കൃഷി നാശം വരുത്തുന്ന വന്യ മൃഗങ്ങളെ നിയന്ത്രിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബദിയടുക്ക എം തിമ്മണ റൈ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.സന്തോഷ് പള്ളം രക്തസാക്ഷി പ്രമേയവും ബി.എം സുബൈര്‍ അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി രാധാകൃഷ്ണ റൈ പുത്തിഗെ പ്രവര്‍ത്തന […]

ബദിയടുക്ക: കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില ഉറപ്പാക്കണമെന്ന് കേരള കര്‍ഷക സംഘം കുമ്പള ഏരിയ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
കൃഷി നാശം വരുത്തുന്ന വന്യ മൃഗങ്ങളെ നിയന്ത്രിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബദിയടുക്ക എം തിമ്മണ റൈ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
സന്തോഷ് പള്ളം രക്തസാക്ഷി പ്രമേയവും ബി.എം സുബൈര്‍ അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി രാധാകൃഷ്ണ റൈ പുത്തിഗെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എട്ട് വില്ലേജ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 120 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രസിഡണ്ടായി ശങ്കര്‍ റൈ മാസ്റ്ററെയും സെക്രട്ടറിയായി രാധാകൃഷ്ണറൈ പുത്തിഗെയും ട്രഷററായി ഡി.പ്രഭാക്കര എന്നിവര്‍ അടങ്ങുന്ന 21 അംഗ ഏരിയ കമ്മിറ്റിയെ തിഞ്ഞെടുത്തു. ബദിയടുക്ക ടൗണില്‍ കര്‍ഷകരുടെ റാലിയും പൊതുയോഗത്തോടെ സമ്മേളനത്തിന് സമാപനം കുറിച്ചു. കര്‍ഷക സംഘം ജില്ല പ്രസിഡണ്ട് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരെയും ഡല്‍ഹി കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഏരിയയിലെ സമരവളണ്ടിയര്‍മാരെയും സമ്മേളനത്തില്‍ ആദരിച്ചു.
അഡൂര്‍ ചന്ദ്രന്‍, പി.രഘുദേവന്‍ മാസ്റ്റര്‍, കരുവക്കല്‍ ദാമോദര, ടി.കോരന്‍, കെ.ജഗനാഥഷെട്ടി, സംഘാടക സമിതി ചേയര്‍മാന്‍ ചന്ദ്രന്‍ പൊയ്യകണ്ടം സംസാരിച്ചു. ബി.എം സുബൈര്‍ സ്വാഗതവും ജ്യോതി കാര്യാട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it