ചെര്‍ക്കള ആക്ഷന്‍ കമ്മിറ്റിക്ക് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ പിന്തുണ
ചെര്‍ക്കള: ഹൈവേ വികസനത്തിന്റെ ഭാഗമായി ചെര്‍ക്കളയില്‍ വരുന്ന മേല്‍പ്പാലം ദീര്‍ഘിപ്പിക്കണമെന്നും ചെര്‍ക്കള ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമില്ലാത്ത രൂപത്തില്‍ വികസനം നടത്തണമെന്നും ആവശ്യപ്പെട്ട് ചെര്‍ക്കള സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി ദിവസങ്ങളായി സംഘടിപ്പിച്ച് വരുന്ന അനിശ്ചിതകാല റിലേ സമരത്തിന് സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.സമരപ്പന്തലില്‍ എത്തിയ നേതാക്കള്‍ ജില്ലാ കമ്മിറ്റിയുടെ പിന്തുണ അറിയിച്ചു. ജില്ലയിലെ 666 മദ്രസകള്‍ക്കും 33 റെയിഞ്ചുകള്‍ക്കും നേതൃത്വം നല്‍കുന്ന സമസ്തയുടെ ജില്ലാ കൂട്ടായ്മയാണ് സമസ്ത […]

ചെര്‍ക്കള: ഹൈവേ വികസനത്തിന്റെ ഭാഗമായി ചെര്‍ക്കളയില്‍ വരുന്ന മേല്‍പ്പാലം ദീര്‍ഘിപ്പിക്കണമെന്നും ചെര്‍ക്കള ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമില്ലാത്ത രൂപത്തില്‍ വികസനം നടത്തണമെന്നും ആവശ്യപ്പെട്ട് ചെര്‍ക്കള സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി ദിവസങ്ങളായി സംഘടിപ്പിച്ച് വരുന്ന അനിശ്ചിതകാല റിലേ സമരത്തിന് സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സമരപ്പന്തലില്‍ എത്തിയ നേതാക്കള്‍ ജില്ലാ കമ്മിറ്റിയുടെ പിന്തുണ അറിയിച്ചു. ജില്ലയിലെ 666 മദ്രസകള്‍ക്കും 33 റെയിഞ്ചുകള്‍ക്കും നേതൃത്വം നല്‍കുന്ന സമസ്തയുടെ ജില്ലാ കൂട്ടായ്മയാണ് സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി.
പി.ടി.എ പ്രസിഡണ്ട് ഷാഫി ഇറാനി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കാദര്‍ മാഷ് ചേരൂര്‍ ആമുഖപ്രഭാഷണം നടത്തി. മദ്രസ മാനേജ്‌മെന്റ് ജില്ലാ പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.ബി കുട്ടി ഹാജി കാഞ്ഞങ്ങാട്, ട്രഷറര്‍ സി.എം ഖാദര്‍ ഹാജി ചെര്‍ക്കള, ഭാരവാഹികളായ മൊയ്തീന്‍ മാസ്റ്റര്‍ കമ്പല്ലൂര്‍, ബേര്‍ക്ക അബ്ദുല്ല കുഞ്ഞിഹാജി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ തളങ്കര, യു. സഹദ് ഹാജി ഉളിയത്തടുക്ക, അബ്ദുല്‍ റഹ്മാന്‍ ഹാജി കടമ്പാര്‍, സി.ടി. ഷാഹുല്‍ ഹമീദ്, ഗോവ അബ്ദുല്ല ഹാജി, അസീസ് ഹാജി തൈക്കടപ്പുറം, മസാഫി മുഹമ്മദ് കുഞ്ഞി ഹാജി, ബഷീര്‍ കന്യപ്പാടി, മൊയ്തു മൗലവി ചെര്‍ക്കള, ഹസൈനാര്‍ ഹാജി തളങ്കര, ജബ്ബാര്‍ ഹാജി എടനീര്‍, ലത്തീഫ് പരപ്പ, സി.എ. അഹമ്മദ് കബീര്‍ ചെര്‍ക്കള, സി.എച്ച്. മുഹമ്മദ് ഹാജി വടക്കേക്കര, മുനീര്‍ പൊടിപള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു.