പണം വാങ്ങി മുങ്ങിയിട്ടില്ല; 5 തവണ ഡേറ്റ് നല്‍കിയിട്ടും നടന്നില്ല; എപ്പോള്‍ വിളിച്ചാലും വരാന്‍ തയ്യാറെന്ന് സണ്ണി ലിയോണ്‍; കൊച്ചി സ്വദേശിയുടെ പരാതിയില്‍ സണ്ണി ലിയോണിനെ കേരള ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം. പണം വാങ്ങി വഞ്ചിട്ടില്ലെന്നും അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പരിപാടി നടത്താന്‍ കഴിയാത്തതാണ് കാരണമെന്നും നടി മൊഴി നല്‍കി. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാകുമെന്നും സണ്ണി ലിയോണ്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. അവധിക്കാലമാഘോഷിക്കാന്‍ കേരളത്തിലെത്തിയപ്പോഴായിരുന്നു നടിയെ ചോദ്യം ചെയ്തത്. ക്രൈബ്രാഞ്ച് കൊച്ചി യൂണിറ്റ് ഡി. വൈ. എസ്. പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. പെരുമ്പാവൂര്‍ […]

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം. പണം വാങ്ങി വഞ്ചിട്ടില്ലെന്നും അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പരിപാടി നടത്താന്‍ കഴിയാത്തതാണ് കാരണമെന്നും നടി മൊഴി നല്‍കി. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാകുമെന്നും സണ്ണി ലിയോണ്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. അവധിക്കാലമാഘോഷിക്കാന്‍ കേരളത്തിലെത്തിയപ്പോഴായിരുന്നു നടിയെ ചോദ്യം ചെയ്തത്.

ക്രൈബ്രാഞ്ച് കൊച്ചി യൂണിറ്റ് ഡി. വൈ. എസ്. പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് നടിക്കെതിരെ കേസെടുത്തത്. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. താരത്തിന് പണം നല്‍കിയതിന്റെ രേഖകളും പരാതിക്കാരന്‍ സമര്‍പ്പിച്ചിരുന്നു.

Related Articles
Next Story
Share it