പെട്രോള്‍ വില 100 കടന്നു; ഇനി സൈക്കിള്‍ ഓടിക്കേണ്ടി വരും; കേന്ദ്രസര്‍ക്കാരിനെ ട്രോളി സണ്ണി ലിയോണും

മുംബൈ: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ ട്രോളി സണ്ണി ലിയോണും. രാജ്യത്ത് പെട്രോള്‍ വില 100 കടന്ന സാഹചര്യത്തിലാണ് സണ്ണിയുടെ വിമര്‍ശനം. 'ഇത് ഒടുവില്‍ നൂറ് കടക്കുമ്പോള്‍.., നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കണം എന്ന് #Cycling is the new #GLAM എന്ന ഹാഷ്ടാഗോടെ സണ്ണി ലിയോണ്‍ കുറിച്ചു. സൈക്കിളിനോടൊപ്പം പോസ് ചെയ്ത ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം. ട്രോള്‍ രൂപത്തില്‍ ട്വിറ്ററില്‍ പങ്കുവെച്ച വിമര്‍ശനം നിമിഷനേരം കൊണ്ട് വൈറലായി. വന്‍ സ്വീകാര്യതയാണ് […]

മുംബൈ: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ ട്രോളി സണ്ണി ലിയോണും. രാജ്യത്ത് പെട്രോള്‍ വില 100 കടന്ന സാഹചര്യത്തിലാണ് സണ്ണിയുടെ വിമര്‍ശനം. 'ഇത് ഒടുവില്‍ നൂറ് കടക്കുമ്പോള്‍.., നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കണം എന്ന് #Cycling is the new #GLAM എന്ന ഹാഷ്ടാഗോടെ സണ്ണി ലിയോണ്‍ കുറിച്ചു.

സൈക്കിളിനോടൊപ്പം പോസ് ചെയ്ത ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം. ട്രോള്‍ രൂപത്തില്‍ ട്വിറ്ററില്‍ പങ്കുവെച്ച വിമര്‍ശനം നിമിഷനേരം കൊണ്ട് വൈറലായി. വന്‍ സ്വീകാര്യതയാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അതിനിടെ പ്രതിഷേധം അലയടിക്കുമ്പോഴും വ്യാഴാഴ്ചയും ഇന്ധന വില കൂടി. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് കൂടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയിലെത്തി. ഡീസല്‍ 96.21 രൂപയാണ്. കോഴിക്കോട് പെട്രോള്‍ വില 101.രൂപ 03 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 100 രൂപ 61 പൈസയും ഡീസലിന് 95.44 രൂപ പൈസയുമായി.

Related Articles
Next Story
Share it