ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സ്‌ക്വാഡില്‍ രണ്ട് മലയാളി താരങ്ങള്‍
മുംബൈ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് പ്രഖ്യാപിച്ചത്. 2022ല്‍ ഖത്തറില്‍ വെച്ചു നടക്കാനിരിക്കുന്ന ലോകകപ്പിനും 2023ല്‍ ചൈനയില്‍ വെച്ചു നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ക്വാളിഫയറിലും ഇടം നേടാന്‍ വേണ്ടി നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് സ്റ്റിമാക് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആശിഖ് കുരുണിയനും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗോവന്‍ സ്വദേശിയായ ഗ്ലന്‍ മര്‍ടിന്‍സ് മാത്രമാണ് ടീമിലെ പുതുമുഖം. കോവിഡ് അണുബാധയേറ്റതു […]

മുംബൈ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് പ്രഖ്യാപിച്ചത്. 2022ല്‍ ഖത്തറില്‍ വെച്ചു നടക്കാനിരിക്കുന്ന ലോകകപ്പിനും 2023ല്‍ ചൈനയില്‍ വെച്ചു നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ക്വാളിഫയറിലും ഇടം നേടാന്‍ വേണ്ടി നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് സ്റ്റിമാക് പ്രഖ്യാപിച്ചത്.
മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആശിഖ് കുരുണിയനും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗോവന്‍ സ്വദേശിയായ ഗ്ലന്‍ മര്‍ടിന്‍സ് മാത്രമാണ് ടീമിലെ പുതുമുഖം. കോവിഡ് അണുബാധയേറ്റതു മൂലം ഒമാന്‍, യു.എ.ഇ എന്നിവര്‍ക്കെതിരായ കഴിഞ്ഞ മത്സരങ്ങള്‍ നഷ്ടമായ സുനില്‍ ഛേത്രി ടീമില്‍ തിരിച്ചെത്തി.
ഒരാഴ്ച ആയി ടീമംഗങ്ങള്‍ ഐസൊലേഷനില്‍ ആയിരുന്നു. യാത്രയുടെ നാല്പത്തിയെട്ടു മണിക്കൂര്‍ മുന്‍പെടുത്ത നെഗറ്റിവ് പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം. കോവിഡ് മഹാമാരി വ്യാപിച്ചതു മൂലം പരിശീലനക്യാമ്പ് വൈകി തുടങ്ങിയതും ദുബായില്‍ വെച്ചു നടക്കാനിരുന്ന സൗഹൃദ മത്സരം നഷ്ടമായതുമെല്ലാം കൊണ്ട് ഉചിതമായ സാഹചര്യത്തിലല്ല ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നടക്കുന്നതെന്ന് പരിശീലകന്‍ പറഞ്ഞു.
ജൂണ്‍ 3ന് ഇന്ത്യന്‍ സമയം 10.30ന് കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഏഴിന് ബംഗ്ലാദേശിനെതിരെയും, ജൂണ്‍ 15ന് അഫ്ഗാനിസ്താന് എതിരെയും ആണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍.