വേണുഗോപാലിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വേണം സുമനസുകളുടെ സഹായം

ബോവിക്കാനം: സങ്കടങ്ങള്‍ മാത്രം പെയ്തിറങ്ങുന്ന ഒറ്റമുറി വീട്ടില്‍ നിന്ന് വേണുഗോപാലിനെ ജീവിതത്തിലേക്ക് തിരികെ നടത്തിക്കണം. മുളിയാര്‍ കോട്ടൂര്‍ സ്വദേശി ജി. വേണുഗോപാലാണ് ദുരിതമനുഭവിക്കുന്നത്. വാടകവീട്ടില്‍ നിന്ന് സ്വന്തം വീടെന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് കിടപ്പിലായത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്ത് നാലു വര്‍ഷം മുമ്പാണ് വീട് നിര്‍മ്മാണം തുടങ്ങിയത്. കൂലിപ്പണിയെടുത്തും ബാങ്ക് വായ്പയെടുത്തും സ്വരൂപിച്ച തുകകൊണ്ട് വീട് നിര്‍മ്മാണം പുരോഗമിക്കവേയാണ് കിടപ്പിലായത്. ഇപ്പോള്‍ ചികിത്സയ്ക്ക് പോലും പണം കണ്ടെത്താനാകാതെ വലയുകയാണ്. […]

ബോവിക്കാനം: സങ്കടങ്ങള്‍ മാത്രം പെയ്തിറങ്ങുന്ന ഒറ്റമുറി വീട്ടില്‍ നിന്ന് വേണുഗോപാലിനെ ജീവിതത്തിലേക്ക് തിരികെ നടത്തിക്കണം. മുളിയാര്‍ കോട്ടൂര്‍ സ്വദേശി ജി. വേണുഗോപാലാണ് ദുരിതമനുഭവിക്കുന്നത്. വാടകവീട്ടില്‍ നിന്ന് സ്വന്തം വീടെന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് കിടപ്പിലായത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്ത് നാലു വര്‍ഷം മുമ്പാണ് വീട് നിര്‍മ്മാണം തുടങ്ങിയത്. കൂലിപ്പണിയെടുത്തും ബാങ്ക് വായ്പയെടുത്തും സ്വരൂപിച്ച തുകകൊണ്ട് വീട് നിര്‍മ്മാണം പുരോഗമിക്കവേയാണ് കിടപ്പിലായത്. ഇപ്പോള്‍ ചികിത്സയ്ക്ക് പോലും പണം കണ്ടെത്താനാകാതെ വലയുകയാണ്. സ്വന്തമായി വീടെന്ന സ്വപ്‌നവും പാതിവഴിയിലായി. ഒറ്റമുറി വീട്ടിലെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നു വേണുഗോപാലിന് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. ഒരു വര്‍ഷം മുമ്പാണ് ജോലിക്കിടെ കുഴഞ്ഞുവീണത്. ഇപ്പോഴുള്ള ആയുര്‍വേദ ചികിത്സയ്ക്ക് പോകണമെങ്കില്‍ വാഹന വാടകയടക്കം രണ്ടായിരം രൂപയെങ്കിലും കണ്ടെത്തണം. അതിനും മാര്‍ഗമില്ല. വീടു നിര്‍മ്മാണത്തിനായെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി ബാധ്യത അഞ്ച് ലക്ഷം രൂപയായി ഉയര്‍ന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പുറമെ ഏഴാം ക്ലാസുകാരിയായ മകളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ ചെലവ് എല്ലാം നടത്തേണ്ടത് ഭാര്യ കെ. ബേബിക്ക് തൊഴിലുറപ്പ് ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടുവേണം. ദിവസവും തൊഴിലുറപ്പ് ജോലിയില്ലാത്തതിനാല്‍ നിത്യച്ചെലവിനുപോലും വഴി കണ്ടെത്താനാകാതെ കുടുംബം ദുരിതത്തിലാണ്. തുടര്‍ ചികിത്സ നടത്തി ആരോഗ്യം വീണ്ടെടുത്ത് കുടുംബത്തിന് താങ്ങാവണമെന്നും മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നും പാതിവഴിയിലായ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നുമാണ് വേണുഗോപാലിന്റെ ആഗ്രഹം. ഇതിന് സുമനസുകള്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. കേരള ഗ്രാമീണ്‍ ബാങ്ക് ബോവിക്കാനം ശാഖയില്‍ വേണുഗോപാലിന്റെ പേരില്‍ അക്കൗണ്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 40471101024441, ഐ.എഫ്.എസ്.സി കോഡ്: കെഎല്‍ജിബി 0040473, ഗൂഗിള്‍ പേ നമ്പര്‍: 8547990805.

Related Articles
Next Story
Share it