30-ാം വാര്‍ഷികാഘോഷ നിറവില്‍ സുല്‍ത്താന്‍ ഗോള്‍ഡ്; വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ 30-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. 1992ല്‍ സ്ഥാപിതമായ സുല്‍ത്താന്‍ ജ്വല്ലറിക്ക് കീഴില്‍ 2003ലാണ് കാസര്‍കോട് എം.ജി റോഡില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.അന്ന് കാസര്‍കോട് ചെയര്‍മാനായിരുന്ന ടി.ഇ. അബ്ദുല്ലയെ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ആദരിച്ചു. 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും.സുല്‍ത്താന്‍ കുഞ്ഞഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച സൗജന്യ കുടിവെള്ള സംവിധാനം ജ്വല്ലറിക്ക് മുന്നില്‍ നഗരസഭാ […]

കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ 30-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. 1992ല്‍ സ്ഥാപിതമായ സുല്‍ത്താന്‍ ജ്വല്ലറിക്ക് കീഴില്‍ 2003ലാണ് കാസര്‍കോട് എം.ജി റോഡില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
അന്ന് കാസര്‍കോട് ചെയര്‍മാനായിരുന്ന ടി.ഇ. അബ്ദുല്ലയെ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ആദരിച്ചു. 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും.
സുല്‍ത്താന്‍ കുഞ്ഞഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച സൗജന്യ കുടിവെള്ള സംവിധാനം ജ്വല്ലറിക്ക് മുന്നില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ നിര്‍വഹിച്ചു.
നഗരസഭാ കൗണ്‍സിലര്‍ വിമല ശ്രീധരന്‍, ഹനീഫ് നെല്ലിക്കുന്ന്, സുല്‍ത്താന്‍ ഗ്രൂപ്പ് എം.ഡി ഡോ.അബ്ദുല്‍ റൗഫ്, ജനറല്‍ മാനേജര്‍ എ.കെ ഉണ്ണിത്താന്‍, ബ്രാഞ്ച് ഹെഡ് അഷ്‌റഫ് അലി മൂസ തുടങ്ങിയവര്‍ സംബന്ധിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നൂതന ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെ നടക്കുന്ന സമ്മാനപദ്ധതിയിലൂടെ കാര്‍ ഉള്‍പ്പെടെയുള്ളവയാണ് സമ്മാനമായി നല്‍കുക.

Related Articles
Next Story
Share it