സുല്‍ത്താന്‍ ഗ്രൂപ്പ് ഡിയര്‍ പാരന്റ് പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: കുട്ടികളെ ലഹരിയുടെ ചതിക്കുഴിയില്‍ വീഴാതെ ജീവിത വിജയത്തിലേക്ക് നയിക്കാന്‍ രക്ഷിതാക്കളെ ശാസ്ത്രീയമായി പ്രാപ്തരാക്കുന്നതിനായി സുല്‍ത്താന്‍ ഡയമണ്ട് ആന്റ് ഗോള്‍ഡ് വിവിധ സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്ക് വേണ്ടി നടത്തുന്ന 'ഡിയര്‍ പാരന്റ്' ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ബദിയടുക്ക നവജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മാത്യു പി.എം മുഖ്യാതിഥിയായിരുന്നു. സുല്‍ത്താന്‍ ഗ്രൂപ്പ് […]

കാസര്‍കോട്: കുട്ടികളെ ലഹരിയുടെ ചതിക്കുഴിയില്‍ വീഴാതെ ജീവിത വിജയത്തിലേക്ക് നയിക്കാന്‍ രക്ഷിതാക്കളെ ശാസ്ത്രീയമായി പ്രാപ്തരാക്കുന്നതിനായി സുല്‍ത്താന്‍ ഡയമണ്ട് ആന്റ് ഗോള്‍ഡ് വിവിധ സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്ക് വേണ്ടി നടത്തുന്ന 'ഡിയര്‍ പാരന്റ്' ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ബദിയടുക്ക നവജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മാത്യു പി.എം മുഖ്യാതിഥിയായിരുന്നു. സുല്‍ത്താന്‍ ഗ്രൂപ്പ് എം.ഡി. ഡോ. അബ്ദുല്‍ റഊഫ്, ജനറല്‍ മാനേജര്‍ ഉണ്ണിത്താന്‍, ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാര്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ.ജെ വീനോ, ഹെഡ്മിസ്ട്രസ് പി. മിനി, സ്റ്റാഫ് സെക്രട്ടറി കാര്‍ത്തിക സംസാരിച്ചു. ജെ.സി.ഐ ഇന്റര്‍നാഷണല്‍ ട്രെയ്‌നര്‍ വി. വേണുഗോപാല്‍ വിഷയം അവതരിപ്പിച്ചു.
വരുന്ന ആറ് മാസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഡിയര്‍ പാരന്റ് പ്രോംഗ്രാം സൗജന്യമായി നടത്തുമെന്ന് ഡോ. അബ്ദുല്‍റഊഫ് അറിയിച്ചു.
പേരന്റ്‌റിംഗ് കൗണ്‍സിലിംഗ്, ചൈല്‍ഡ് സൈക്കോളജി, ഹാപ്പിനെസ്സ് ഇന്‍ ഹോം, ന്യൂജന്‍ തെറാപ്പി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ എം.ഡി ഡോ. അബ്ദുല്‍ റഊഫിന്റെ പ്രത്യേക താല്‍പര്യം അനുസരിച്ച് ശാസ്ത്രീയമായി തയ്യാറാക്കിയ ഡിയര്‍ പാരന്റ് ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍, സ്ഥാപനങ്ങള്‍, സ്‌കൂള്‍ അധികൃതര്‍ 7022788916, 04994220064, 9048794916, 04672200597 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles
Next Story
Share it