സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ വിശ്വ വജ്ര ഡയമണ്ട് എക്‌സിബിഷന്‍ തുടങ്ങി

കാസര്‍കോട്: വിശ്വ വജ്രയുടെ പതിനൊന്നാമത് എഡിഷന്‍ കാസര്‍കോട് സുല്‍ത്താന്‍ ഷോറൂമില്‍ ആരംഭിച്ചു.ഇറ്റലി, ഫ്രാന്‍സ്, ബെല്‍ജിയം, സിംഗപ്പൂര്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഐ.ജി.ഐ സര്‍ട്ടിഫൈ ചെയ്ത പതിനായിരം കാരറ്റിലധികം ലക്ഷ്വറി മെട്രോ ട്രെന്‍ഡ്, ബ്രൈഡല്‍ ,കണ്ടമ്പറി, ട്രഡീഷണല്‍, ലൈറ്റ് വെയിറ്റ് ഡയമണ്ട് ആന്റ് പൊള്‍കി ഡയമണ്ട് മാസ്റ്റര്‍ പീസുകളുടെ അതിവിശാലമായ കലക്ഷനുകളാണ് എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.അഞ്ച് ലക്ഷം രൂപയില്‍ തുടങ്ങുന്ന ലക്ഷ്വറി കളക്ഷന്‍സ്, രണ്ടു ലക്ഷം രൂപയില്‍ തുടങ്ങുന്ന ബ്രൈഡല്‍, എണ്‍പതിനായിരം രൂപയില്‍ തുടങ്ങുന്ന ഡയമണ്ട് […]

കാസര്‍കോട്: വിശ്വ വജ്രയുടെ പതിനൊന്നാമത് എഡിഷന്‍ കാസര്‍കോട് സുല്‍ത്താന്‍ ഷോറൂമില്‍ ആരംഭിച്ചു.
ഇറ്റലി, ഫ്രാന്‍സ്, ബെല്‍ജിയം, സിംഗപ്പൂര്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഐ.ജി.ഐ സര്‍ട്ടിഫൈ ചെയ്ത പതിനായിരം കാരറ്റിലധികം ലക്ഷ്വറി മെട്രോ ട്രെന്‍ഡ്, ബ്രൈഡല്‍ ,കണ്ടമ്പറി, ട്രഡീഷണല്‍, ലൈറ്റ് വെയിറ്റ് ഡയമണ്ട് ആന്റ് പൊള്‍കി ഡയമണ്ട് മാസ്റ്റര്‍ പീസുകളുടെ അതിവിശാലമായ കലക്ഷനുകളാണ് എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അഞ്ച് ലക്ഷം രൂപയില്‍ തുടങ്ങുന്ന ലക്ഷ്വറി കളക്ഷന്‍സ്, രണ്ടു ലക്ഷം രൂപയില്‍ തുടങ്ങുന്ന ബ്രൈഡല്‍, എണ്‍പതിനായിരം രൂപയില്‍ തുടങ്ങുന്ന ഡയമണ്ട് ലൈറ്റ് വെയിറ്റ് നെക്ലേസുകള്‍, മുപ്പത്തി അയ്യായിരം രൂപയില്‍ തുടങ്ങുന്ന ഡയമണ്ട് ബാംഗിളുകള്‍ വെറും ഏഴായിരം രൂപയില്‍ തുടങ്ങുന്ന ഡയമണ്ട് റിംഗ്കള്‍, നാലായിരം രൂപയില്‍ തുടങ്ങുന്ന ഡയമണ്ട് നോസ്പിന്‍ തുടങ്ങിയവയുടെ വെറൈറ്റി കളക്ഷനുകള്‍ എക്‌സിബിഷന്റെ പ്രത്യേകതയാണ്.
എക്‌സിബിഷന്‍ പ്രമാണിച്ച് കാരറ്റിന് 8000 രൂപ ഓഫര്‍ ലഭിക്കുമെന്ന് സുല്‍ത്താന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ റഹൂഫ് അറിയിച്ചു.
എക്‌സിബിഷന്‍ ഉദ്ഘാടനം ഡോ. ശോഭ മയ്യ, ഡോ. സുരേഷ് മയ്യ എന്നിവര്‍ നിര്‍വഹിച്ചു. വിവിധ കളക്ഷനുകളുടെ ഉദ്ഘാടനം ബി.പി കമാലുദ്ദീന്‍ (ചെയര്‍മാന്‍ ആര്‍ട്ടിക് ഗ്രൂപ്പ്), ടി.കെ മഹമൂദ് ഹാജി (ചെയര്‍മാന്‍ ടീകേയസ് ഇന്റര്‍നാഷണല്‍ ട്രേഡിംഗ് ഖത്തര്‍), ജോയ് ജോര്‍ജ്ജ് (എം.ഡി ആര്‍ട്ടിക് ഗ്രൂപ്പ്), ഡോ. രേഖ റായ് (കണ്‍സല്‍ട്ടന്റ് ക്ലിനിക്കല്‍ മൈക്രോ ബയോളജിസ്റ്റ്), ഡോ. പി. ജനാര്‍ദ്ദന (ഡി.സി.എച്ച് ചൈല്‍ഡ് സ്‌പെഷലിസ്റ്റ് മുള്ളേരിയ), അബ്ദുല്‍ ഖാദര്‍ ഹാജി ( പ്രസിഡണ്ട് ഹൈദ്രോസ് ജുമാമസ്ജിദ് കളനാട്), ഖത്തര്‍ സാലി ബേക്കല്‍, റസാഖ് നായന്മാര്‍മൂല, പി.ബി ഹാരിസ് ഇസ്‌ഗോ, ഷഫീഖ് ബെന്‍സര്‍, ബി.എം. സനൂജ്, ആസിഫ് അങ്കോല, ബി. അഷ്‌റഫ്, ഷാഫി ചൂരിപള്ളം, ഹനീഫ് നെല്ലിക്കുന്ന് എന്നിവര്‍ നിര്‍വഹിച്ചു.
സുല്‍ത്താന്‍ ഷോപ്പ് ആന്റ് വിന്‍ ബമ്പര്‍ പ്രൈസ് വിജയി സുഹറ സീതാംഗോളിക്ക് ഖത്തര്‍ സാലി ബേക്കല്‍ ഹ്യൂണ്ടായി ഗ്രാന്‍ഡ് ഐ ടെന്‍ നിയോസ് കാര്‍ സമ്മാനിച്ചു.
സുല്‍ത്താന്‍ ഗ്രൂപ്പ് എം.ഡി ഡോ. അബ്ദുല്‍റഹൂഫ്, ജനറല്‍ മാനേജര്‍ ഉണ്ണിത്താന്‍ എ.കെ, റീജണല്‍ മാനേജര്‍ സുമേഷ്, ഷോറൂം ഹെഡ് അഷറഫ് അലി മൂസ, ബ്രാഞ്ച് മാനേജര്‍ മുബീന്‍ ഹൈദര്‍, മാനേജര്‍മാരായ മജീദ്, മുഹമ്മദ് സംബന്ധിച്ചു. ഈമാസം 31വരെയാണ് എക്‌സിബിഷന്‍.

Related Articles
Next Story
Share it