കാസര്‍കോട്: സ്വര്‍ണാഭരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ വിശ്വാസ്യതയും വജ്രാഭരണ രംഗത്ത് കൂടുതല്‍ തിളക്കവുമായി മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന സുല്‍ത്താന്‍ ഡയമണ്ട് ആന്റ് ഗോള്‍ഡിന്റെ രണ്ടാം ദിന ആലോഷ പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. മുപ്പതാം വാര്‍ഷികം പ്രമാണിച്ചു പ്രീമിയം ഡയമണ്ട്, ആന്റിക്ക് ആഭരണങ്ങളുടെ ലോഞ്ചിങ്ങും എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, വ്യവസായികളായ എന്‍.എ അബൂബക്കര്‍ ഹാജി, അച്ചു നായന്മാര്മൂല, സുല്‍ത്താന്‍ ഗോള്‍ഡ് എം.ഡി. ഡോ. അബ്ദുല്‍ റൗഫ്, ഹനീഫ് നെല്ലിക്കുന്ന്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ ഷൈമ, കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, നഗരസഭാ സെക്രട്ടറി ബിജു, മാധ്യമ പ്രവര്ത്തകന് ടി.എ. ഷാഫി, ജനറല്‍ മാനേജര്‍ എ.കെ ഉണ്ണിത്താന്, ബ്രാഞ്ച് ഹെഡ് അഷറഫ് അലി മൂസ, നഗരസഭാ കൗണ്‍സിലര്‍മരായ സൈനുദ്ദീന്‍ തുരുത്തി, അബ്ദുല്‍ റഹ്മാന് ചക്കര, എം.എസ്. സക്കരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേക്ക് മുറിച്ച് കഴിഞ്ഞ ദിവസം രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയാണ് നിര്‍വ്വഹിച്ചത്.