ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് പെണ്‍കുട്ടിയുടെ തിരക്കഥ; പോലീസ് ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി മൊഴി മാറ്റി

ഉഡുപ്പി: ബൈക്കിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് പെണ്‍കുട്ടിയുടെ തിരക്കഥയെന്ന് തെളിഞ്ഞു. പോലീസ് ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടി സത്യം പറഞ്ഞത്. സ്‌കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ കള്ളക്കഥയായിരുന്നുവെന്ന് പെണ്‍കുട്ടി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കുക്കുജാദ്ക സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും രാഗിയദ്കയിലെ താമസക്കാരിയുമായ പെണ്‍കുട്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം തയ്യാറാക്കിയത്. ചില ആളുകള്‍ ബൈക്കില്‍ എത്തി രാസവസ്തു തളിച്ച് ബോധം കെടുത്തുകയും മറ്റ് വാഹനത്തിന്റെ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടുവെന്നുമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പറഞ്ഞത്. സുള്ള്യയിലെ ആശുപത്രിയില്‍ പ്രവശിപ്പിച്ച […]

ഉഡുപ്പി: ബൈക്കിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് പെണ്‍കുട്ടിയുടെ തിരക്കഥയെന്ന് തെളിഞ്ഞു. പോലീസ് ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടി സത്യം പറഞ്ഞത്. സ്‌കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ കള്ളക്കഥയായിരുന്നുവെന്ന് പെണ്‍കുട്ടി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

കുക്കുജാദ്ക സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും രാഗിയദ്കയിലെ താമസക്കാരിയുമായ പെണ്‍കുട്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം തയ്യാറാക്കിയത്. ചില ആളുകള്‍ ബൈക്കില്‍ എത്തി രാസവസ്തു തളിച്ച് ബോധം കെടുത്തുകയും മറ്റ് വാഹനത്തിന്റെ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടുവെന്നുമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പറഞ്ഞത്.

സുള്ള്യയിലെ ആശുപത്രിയില്‍ പ്രവശിപ്പിച്ച പെണ്‍കുട്ടിയെ കാണാന്‍ നാട്ടുകാര്‍ എത്തിയിരുന്നു. ആശുപത്രിയിലെത്തിയ പോലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്‌കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി കള്ളം പറഞ്ഞതാണെന്ന് പെണ്‍കുട്ടി ബെല്ലാരെ പോലീസിനോട് പറഞ്ഞത്. ആരും തന്റെ മേല്‍ ഒരു രാസവസ്തുവും തളിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

Related Articles
Next Story
Share it