പത്രങ്ങള്‍ കൊണ്ട് മൂല്യ വര്‍ധിത ഉല്‍പ്പന്ന സാധ്യതകള്‍ തെളിയിച്ച് സുജാതയും സംഘവും ഓണം മേളയില്‍

കാഞ്ഞങ്ങാട്: പത്രങ്ങളുപയോഗിച്ച് മനോഹരമായ ഉല്‍പ്പന്നങ്ങളുണ്ടാക്കുകയാണ് ഒരു കൂട്ടം സംരംഭകര്‍. പത്രങ്ങള്‍ കൊണ്ട് വീട്ടിലേക്കാവശ്യമായ ഉല്‍പ്പന്നങ്ങളുണ്ടാക്കി സുജാതയും സംഘവുമാണ് സാധ്യതകള്‍ കണ്ടെത്തുന്നത്. മനോഹരമായ ഈ സൗഹൃദ-മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീയുടെ ഓണം വിപണന മേളയില്‍ ആളുകളെ ആകര്‍ഷിക്കുകയാണ്. ചെറുവത്തൂരില്‍ താമസിക്കുന്ന ആനന്ദാശ്രമം സ്വദേശിനി എം.ടി സുജാതയുടെ നേതൃത്വത്തിലുള്ള സംരംഭകരാണ് വായിച്ചു തള്ളുന്ന പത്രത്താളുകള്‍ ഉപയോഗിച്ച് വരുമാനമു ണ്ടാക്കുന്നത്. വിവിധതരം കൂടകള്‍, പെന്‍ ഹോള്‍ഡറുകള്‍, പൂക്കളും പച്ചക്കറികളും ശേഖരിക്കുന്ന വിവിധതരം താലങ്ങള്‍ എന്നിവയാണുണ്ടാക്കുന്നത്. മുടി പിണച്ചുകെട്ടുന്നത് പോലെ പേപ്പറുകള്‍ പിണച്ചു […]

കാഞ്ഞങ്ങാട്: പത്രങ്ങളുപയോഗിച്ച് മനോഹരമായ ഉല്‍പ്പന്നങ്ങളുണ്ടാക്കുകയാണ് ഒരു കൂട്ടം സംരംഭകര്‍. പത്രങ്ങള്‍ കൊണ്ട് വീട്ടിലേക്കാവശ്യമായ ഉല്‍പ്പന്നങ്ങളുണ്ടാക്കി സുജാതയും സംഘവുമാണ് സാധ്യതകള്‍ കണ്ടെത്തുന്നത്. മനോഹരമായ ഈ സൗഹൃദ-മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീയുടെ ഓണം വിപണന മേളയില്‍ ആളുകളെ ആകര്‍ഷിക്കുകയാണ്. ചെറുവത്തൂരില്‍ താമസിക്കുന്ന ആനന്ദാശ്രമം സ്വദേശിനി എം.ടി സുജാതയുടെ നേതൃത്വത്തിലുള്ള സംരംഭകരാണ് വായിച്ചു തള്ളുന്ന പത്രത്താളുകള്‍ ഉപയോഗിച്ച് വരുമാനമു ണ്ടാക്കുന്നത്. വിവിധതരം കൂടകള്‍, പെന്‍ ഹോള്‍ഡറുകള്‍, പൂക്കളും പച്ചക്കറികളും ശേഖരിക്കുന്ന വിവിധതരം താലങ്ങള്‍ എന്നിവയാണുണ്ടാക്കുന്നത്. മുടി പിണച്ചുകെട്ടുന്നത് പോലെ പേപ്പറുകള്‍ പിണച്ചു കെട്ടി അവ യോജിപ്പിച്ചാണ് കൂടകള്‍ ഉണ്ടാക്കുന്നത്. ആവശ്യമുള്ള നിറങ്ങള്‍ ഉപയോഗിച്ച് ഭംഗി കൂട്ടിയതിനുശേഷമാണ് വിപണിയിലെത്തിക്കുന്നത്. സുജാതയും സഹപ്രവര്‍ത്തകരും വ്യവസായ വകുപ്പില്‍ നിന്ന് പരിശീലനം നേടിയാണ് പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ രംഗത്തെത്തിയത്. പയ്യന്നൂര്‍ കോളജ്, കില എന്നിവിടങ്ങളില്‍ സുജാതയും കൂട്ടരും പരിശീലനം നല്‍കിയിരുന്നു. കാഞ്ഞങ്ങാട്ടെ ഓണം വിപണന മേളയിലേക്കെത്തുന്നത് അമ്പലത്തറ മൂന്നാംമൈലിലെ സ്‌നേഹാലയം അന്തേവാസികളുണ്ടാക്കിയ ഉല്‍പ്പന്നങ്ങളാണ്. ഇവര്‍ക്കും പരിശീലനം നല്‍കിയത് സുജാതയും കൂട്ടരുമാണ്. ഇത്തരം ജോലികള്‍ ചെയ്യുക വഴി അന്തേവാസികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷവും ലക്ഷ്യമിടുന്നുണ്ട്. സുജാതയുടെ നേതൃത്വത്തില്‍ പേപ്പര്‍ ബാഗുകള്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രം തുളസി എന്ന പേരില്‍ ആനന്ദാശ്രമത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലരും ഗൃഹപ്രവേശനത്തിനും മറ്റും സമ്മാനങ്ങള്‍ നല്‍കാനായി പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ പതിവായി വാങ്ങാനെത്താറുണ്ടെന്ന് സുജാത പറഞ്ഞു. ഇത്തരം പേപ്പര്‍ കൂടകള്‍ 15 വര്‍ഷം വരെ ഈടുനില്‍ക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 30 മുതല്‍ 150 രൂപ വരെ വില വരുന്ന ഉല്‍പ്പന്നങ്ങളാണ് വിപണിയിലുള്ളത്. അജാനൂര്‍ പഞ്ചായത്ത് കുടുംബശ്രീ ഓണം മേളയിലാണ് പത്രക്കടലാസ് ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

Related Articles
Next Story
Share it