സ്ഥലം സംബന്ധിച്ച പരാതിയില്‍ നടപടിയില്ലെന്ന്; ടവറിന് മുകളില്‍ കയറി വീണ്ടും മവ്വാര്‍ സ്വദേശിയുടെ ആത്മഹത്യ ഭീഷണി

ബദിയടുക്ക: സ്ഥലം സംബന്ധിച്ച പരാതിയില്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറി വീണ്ടും മൗവ്വാര്‍ സ്വദേശിയുടെ ആത്മഹത്യാഭീഷണി. മൗവ്വാര്‍ നെല്ലിയടുക്കം അഭയത്തിലെ പി.കെ മോഹന്‍ദാസാണ് ഇന്ന് രാവിലെ ആറ് മണിയോടെ ബദിയടുക്ക ടൗണിലെ റിലയന്‍സ് ടവറിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒന്നര വര്‍ഷം മുമ്പ് കാസര്‍കോട് കലക്ടറേറ്റിന് സമീപത്തെ ടവറിന് മുകളില്‍ കയറിയും ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. അന്ന് ഫയര്‍ഫോഴ്‌സാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ കന്നാസില്‍ ഡീസലുമായാണ് ടവറിന് മുകളില്‍ കയറിയത്. […]

ബദിയടുക്ക: സ്ഥലം സംബന്ധിച്ച പരാതിയില്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറി വീണ്ടും മൗവ്വാര്‍ സ്വദേശിയുടെ ആത്മഹത്യാഭീഷണി. മൗവ്വാര്‍ നെല്ലിയടുക്കം അഭയത്തിലെ പി.കെ മോഹന്‍ദാസാണ് ഇന്ന് രാവിലെ ആറ് മണിയോടെ ബദിയടുക്ക ടൗണിലെ റിലയന്‍സ് ടവറിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒന്നര വര്‍ഷം മുമ്പ് കാസര്‍കോട് കലക്ടറേറ്റിന് സമീപത്തെ ടവറിന് മുകളില്‍ കയറിയും ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. അന്ന് ഫയര്‍ഫോഴ്‌സാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.
ഇന്ന് രാവിലെ കന്നാസില്‍ ഡീസലുമായാണ് ടവറിന് മുകളില്‍ കയറിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഒമ്പതരയോടെ കാസര്‍കോട് ആര്‍.ഡി.ഒ ഷംസുദ്ദീന്‍ സ്ഥലത്തെത്തി.
ജില്ലാ കലക്ടറുമായി നാളെ രാവിലെ ചര്‍ച്ച ചെയ്യാനുള്ള അവസരമൊരുക്കുമെന്ന് മൈക്കിലൂടെ ഉറപ്പ് നല്‍കിയതോടെയാണ് മോഹന്‍ദാസ് താഴെയിറങ്ങിയത്. ഭാര്യ സതിയുടെ പേരില്‍ നെല്ലിയടുക്കയില്‍ വാങ്ങിയ സ്ഥലത്തിന് അധികൃതര്‍ 21,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടക്കമുള്ളവക്കായി ചുമത്തുകയും തുക വസൂലാക്കാന്‍ കാറഡുക്ക വില്ലേജിലെ സ്ഥലത്ത് നിന്ന് ഒരു സെന്റ് സ്ഥലം ജപ്തി ചെയ്ത് മുദ്രവച്ചതായുമാണ് പരാതി. നേരത്തെയും പലതവണ മോഹന്‍ദാസ് ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.

Related Articles
Next Story
Share it