യുവതി ആത്മഹത്യ ചെയ്ത സംഭവം; പഞ്ചായത്തംഗത്തിന്റെ വീട് സീല്‍ ചെയ്തു

കുറ്റിക്കോല്‍: നാലു മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഭര്‍ത്താവിന്റെ വീട് പൊലീസ് സീല്‍ ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടും പഞ്ചായത്തംഗവുമായ ജോസ് പാറതട്ടേലിന്റെ കരിവേടകത്തെ വീടാണ് സീല്‍ ചെയ്തത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് കേന്ദ്രത്തിലേക്ക് പോകാന്‍ വിസമ്മതിച്ച ജോസ് അമ്മയോടൊപ്പം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. പിന്നീട് പൊലീസ് എത്തി ഇവരെ പടന്നക്കാട് നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ജോസിന്റെ നാലു മക്കളെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ കുട്ടികളുടെ […]

കുറ്റിക്കോല്‍: നാലു മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഭര്‍ത്താവിന്റെ വീട് പൊലീസ് സീല്‍ ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടും പഞ്ചായത്തംഗവുമായ ജോസ് പാറതട്ടേലിന്റെ കരിവേടകത്തെ വീടാണ് സീല്‍ ചെയ്തത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് കേന്ദ്രത്തിലേക്ക് പോകാന്‍ വിസമ്മതിച്ച ജോസ് അമ്മയോടൊപ്പം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. പിന്നീട് പൊലീസ് എത്തി ഇവരെ പടന്നക്കാട് നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ജോസിന്റെ നാലു മക്കളെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ കുട്ടികളുടെ അമ്മയുടെ കുടുംബത്തെ ഏല്‍പ്പിച്ചു. ജോസിന്റെ ഭാര്യ ജിനോ ജോസ് കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സസയിലിരിക്കെ മരിച്ചത്. ഇതിനിടെ ഇവര്‍ക്ക് കോവിഡ് പോസിറ്റീവും സ്ഥിരികരിച്ചു. ജിനോയുടെ മരണത്തിന് ഭര്‍ത്താവിന്റെ പീഡനമാണെന്ന് കാണിച്ച് സഹോദരന്‍ ബേഡകം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോസിനും അമ്മ മേരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനാല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നില്ല.
യുവതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും മഹിളാ അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്‌b

Related Articles
Next Story
Share it