മോഫിയ പര്‍വീണിന്റെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും പിടിയില്‍

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃമാതാപിതാക്കള്‍ എന്നില്‍ പിടിയിലായി. മംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഇന്നലെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അതിനിടെ മോഫിയാ പര്‍വീണിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ആലുവ സി.ഐ സുധീര്‍ അവഹേളിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മീഷനും റൂറല്‍ എസ്.പിയും ആവശ്യപ്പെട്ടു. ആരോപണ വിധേയനായ സി.ഐക്കെതിരെ […]

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃമാതാപിതാക്കള്‍ എന്നില്‍ പിടിയിലായി. മംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഇന്നലെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
അതിനിടെ മോഫിയാ പര്‍വീണിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ആലുവ സി.ഐ സുധീര്‍ അവഹേളിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മീഷനും റൂറല്‍ എസ്.പിയും ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ, ബെന്നി ബഹനാന്‍ എം.പി, ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍ എന്നിവര്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിലികയാണ്, സി.ഐ സി.എല്‍.സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഇദ്ദേഹം ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും ആലുവ ഈസ്റ്റ് സ്റ്റേഷനിലെത്തി കേസില്‍ ഇടപെടല്‍ നടത്തി എന്നാരോപിച്ചാണ് എം.എല്‍.എ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Related Articles
Next Story
Share it