വനിതാ ഡോക്ടറുടെ ആത്മഹത്യ; കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

ബദിയടുക്ക: യുവ വനിതാ ഡോക്ടറുടെ ആത്മഹത്യക്കുള്ള കാരണം കണ്ടെത്താന്‍ ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കന്യപ്പാടിക്ക് സമീപം കരിക്കട്ടപ്പള്ളയിലെ ഗോപാലകൃഷ്ണഭട്ടിന്റെയും വിനോദയുടെയും ഏകമകള്‍ ജി.കെ പല്ലവി(25)യെ ഇന്നലെ രാവിലെയാണ് കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ ചൂരിദാറിന്റെ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പല്ലവി കുറച്ചുദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുവരികയായിരുന്നുവെന്നും എന്നാല്‍ ഇതിന് കാരണമെന്തെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ആസ്പത്രിയിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതുകൊണ്ടാണ് പല്ലവി ആത്മഹത്യ ചെയ്തതെന്ന പ്രചാരണം ശരിയല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പല്ലവി ബംഗളൂരുവിലെ ഒരു ആസ്പത്രിയില്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. അവധിക്കാണ് […]

ബദിയടുക്ക: യുവ വനിതാ ഡോക്ടറുടെ ആത്മഹത്യക്കുള്ള കാരണം കണ്ടെത്താന്‍ ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കന്യപ്പാടിക്ക് സമീപം കരിക്കട്ടപ്പള്ളയിലെ ഗോപാലകൃഷ്ണഭട്ടിന്റെയും വിനോദയുടെയും ഏകമകള്‍ ജി.കെ പല്ലവി(25)യെ ഇന്നലെ രാവിലെയാണ് കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ ചൂരിദാറിന്റെ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പല്ലവി കുറച്ചുദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുവരികയായിരുന്നുവെന്നും എന്നാല്‍ ഇതിന് കാരണമെന്തെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ആസ്പത്രിയിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതുകൊണ്ടാണ് പല്ലവി ആത്മഹത്യ ചെയ്തതെന്ന പ്രചാരണം ശരിയല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പല്ലവി ബംഗളൂരുവിലെ ഒരു ആസ്പത്രിയില്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. അവധിക്കാണ് നാട്ടില്‍ വന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

Related Articles
Next Story
Share it