യുവതിയുടെ ആത്മഹത്യ പീഡനം മൂലം; ഭര്‍ത്താവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: യുവതി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ അറസ്റ്റ് ചെയതു. നീലേശ്വരം ചിറപ്പുറം ആലിന്‍കീഴിലെ ഗോപി സദനത്തില്‍ പരേതനായ എറുവാട്ട് ഗോപിനാഥന്‍ നായരുടെ മകള്‍ ഷീജ(33)യുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മടിക്കൈ എരിക്കുളം നാരയിലെ പ്രവാസി ജയപ്രകാശി(45)നെയാണ് നീലേശ്വരം എസ്.ഐ ടി. വിശാഖും സംഘവും അറസ്റ്റുചെയ്തത്. ഇന്ന് രാവിലെ ബന്ധുവീട്ടില്‍ വെച്ചാണ് അറസ്റ്റ്. 19ന് രാവിലെയാണ് ഷീജയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ പിറ്റേദിവസം മുതല്‍ ജയപ്രകാശ് ഒളിവില്‍പോയിരുന്നു. […]

കാഞ്ഞങ്ങാട്: യുവതി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ അറസ്റ്റ് ചെയതു. നീലേശ്വരം ചിറപ്പുറം ആലിന്‍കീഴിലെ ഗോപി സദനത്തില്‍ പരേതനായ എറുവാട്ട് ഗോപിനാഥന്‍ നായരുടെ മകള്‍ ഷീജ(33)യുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മടിക്കൈ എരിക്കുളം നാരയിലെ പ്രവാസി ജയപ്രകാശി(45)നെയാണ് നീലേശ്വരം എസ്.ഐ ടി. വിശാഖും സംഘവും അറസ്റ്റുചെയ്തത്. ഇന്ന് രാവിലെ ബന്ധുവീട്ടില്‍ വെച്ചാണ് അറസ്റ്റ്. 19ന് രാവിലെയാണ് ഷീജയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ പിറ്റേദിവസം മുതല്‍ ജയപ്രകാശ് ഒളിവില്‍പോയിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഷീജയുടെ വീട്ടുകാരുടെ മൊഴിയും അവര്‍ നല്‍കിയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഷീജയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജയപ്രകാശനെതിരെ പീഡനകുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
ബങ്കളത്ത് ഏഴ് വര്‍ഷമായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് 29ന് നടത്താനിരിക്കെയാണ് ഷീജ ജീവനൊടുക്കിയത്.

Related Articles
Next Story
Share it