സുദിനം പത്രാധിപർ മധു മേനോൻ അന്തരിച്ചു

കണ്ണൂർ: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപർ അഡ്വ. മധു മേനോൻ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ ഞായറാഴ്‌ച വൈകിട്ട്‌ ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്‌ച. പാലയാട്‌ ലീഗൽ സ്‌റ്റഡീസിൽ അധ്യാപകനായിരുന്നു. ഭാര്യാപിതാവായ സുദിനം സ്ഥാപക പത്രാധിപർ മനിയേരി മാധവന്റെ നിര്യാണത്തെ തുടർന്നാണ്‌ പത്രാധിപ സ്ഥാനം ഏറ്റെടുത്തത്‌. പത്രത്തെ ആധുനികവൽക്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പ്രമുഖ കോൺഗ്രസ്‌ നേതാവും ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവുമായിരുന്ന യു ബാലചന്ദ്ര മേനോന്റെയും പി വി ജയലക്ഷ്‌മിയുടെയും മകനാണ്‌. ഭാര്യ: ജ്യോതി. മകൾ: ദേവപ്രിയ(പ്ലസ്‌ ടു […]

കണ്ണൂർ: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപർ അഡ്വ. മധു മേനോൻ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ ഞായറാഴ്‌ച വൈകിട്ട്‌ ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്‌ച.
പാലയാട്‌ ലീഗൽ സ്‌റ്റഡീസിൽ അധ്യാപകനായിരുന്നു. ഭാര്യാപിതാവായ സുദിനം സ്ഥാപക പത്രാധിപർ മനിയേരി മാധവന്റെ നിര്യാണത്തെ തുടർന്നാണ്‌ പത്രാധിപ സ്ഥാനം ഏറ്റെടുത്തത്‌. പത്രത്തെ ആധുനികവൽക്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
പ്രമുഖ കോൺഗ്രസ്‌ നേതാവും ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവുമായിരുന്ന യു ബാലചന്ദ്ര മേനോന്റെയും പി വി ജയലക്ഷ്‌മിയുടെയും മകനാണ്‌. ഭാര്യ: ജ്യോതി. മകൾ: ദേവപ്രിയ(പ്ലസ്‌ ടു വിദ്യാർഥിനി, ചെന്നൈ). സഹോദരങ്ങൾ: മി നി മോഹനൻ, മോളി ബാലചന്ദ്രൻ(അധ്യാപിക, കണ്ണവം യുപി സ്‌കൂൾ).

Related Articles
Next Story
Share it