സുധാകരന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ല; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് സതീശന്‍

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാന്‍ സന്നദ്ധതയറിയിച്ച് .െക സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചുവെന്ന പ്രചരണങ്ങളെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തള്ളി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ കത്ത് നല്‍കിയെന്നാണ് ചില ചാനലുകളില്‍ രാവിലെ മുതല്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. കെ.പി.സി.സിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരന്‍ കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് വി.ഡി സതീശന്‍ ഇക്കാര്യങ്ങള്‍ തള്ളി. […]

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാന്‍ സന്നദ്ധതയറിയിച്ച് .െക സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചുവെന്ന പ്രചരണങ്ങളെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തള്ളി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ കത്ത് നല്‍കിയെന്നാണ് ചില ചാനലുകളില്‍ രാവിലെ മുതല്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. കെ.പി.സി.സിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരന്‍ കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് വി.ഡി സതീശന്‍ ഇക്കാര്യങ്ങള്‍ തള്ളി. സര്‍ക്കാറിനെതിരേയുള്ള പ്രതിപക്ഷ സമരങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സുധാകരന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ വിശദീകരണം പാര്‍ട്ടി സ്വീകരിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. ഇല്ലാത്ത കത്ത് നല്‍കിയെന്ന് പറഞ്ഞ് ഇവിടെ മനപൂര്‍വ്വമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. എല്ലാ ദിവസവും 4-5 തവണ കെ.പി.സി.സി ഓഫീസില്‍ കയറിയിറങ്ങുന്ന ഒരാളാണ് ഞാന്‍. വേറെ വാര്‍ത്ത ഇല്ലെങ്കില്‍ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞു സൃഷ്ടിക്കാനല്ല ശ്രമിക്കേണ്ടത്. വേറെ പണിക്ക് പോവുകയാണ് വേണ്ടത്-സതീശന്‍ പൊട്ടിത്തെറിച്ചു. അതിനിടെ സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. കറ കളഞ്ഞ മതേതരവാദിയാണ് സുധാകരനെന്നും ഇക്കാര്യത്തില്‍ ബി.ജെ.പിയുടെയോ സി.പി.എമ്മിന്റെയോ സര്‍ട്ടിഫിക്കറ്റ് സുധാകരന് വേണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.

Related Articles
Next Story
Share it