കാസര്‍കോട് സബ്ജില്ലാ സുബ്രതോ കപ്പ് ഫുട്‌ബോള്‍: ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂലയും സി.ജെ.എച്ച്.എസ്.എസ്. ചെമനാടും ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭ ആതിഥ്യമരുളിയ കാസര്‍കോട് സബ്ജില്ലാ സുബ്രതോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ടി.ഐ.എച്ച്.എസ്.എസ്. നായന്‍മാര്‍മൂലയും സബ്ജൂനിയര്‍ വിഭാഗത്തില്‍ സി.ജെ.എച്ച്.എസ്.എസ്. ചെമനാടും ജേതാക്കളായി. ജൂനിയര്‍ വിഭാഗം ഫൈനലില്‍ ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂരിനെ പരാജയപ്പെടുത്തിയാണ് ടി.ഐ.എച്ച്.എസ്.എസ്. ജേതാക്കളായത്. സബ്ജൂനിയര്‍ വിഭാഗത്തില്‍ ടി.ഐ.എച്ച്.എസ്.എസിനെ പരാജയപ്പെടുത്തിയാണ് സി.ജെ.എച്ച്.എസ്.എസ്. ജേതാക്കളായത്. വിജയികള്‍ക്ക് കാസര്‍കോട് നഗരസഭാംഗവും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ സിദ്ദീഖ് ചക്കര, ടി.ഐ.എച്ച്.എസ്.എസ്. നായന്‍മാര്‍മൂല എച്ച്.എം. നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. വിജയികള്‍ ജില്ലാതല […]

കാസര്‍കോട്: കാസര്‍കോട് നഗരസഭ ആതിഥ്യമരുളിയ കാസര്‍കോട് സബ്ജില്ലാ സുബ്രതോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ടി.ഐ.എച്ച്.എസ്.എസ്. നായന്‍മാര്‍മൂലയും സബ്ജൂനിയര്‍ വിഭാഗത്തില്‍ സി.ജെ.എച്ച്.എസ്.എസ്. ചെമനാടും ജേതാക്കളായി. ജൂനിയര്‍ വിഭാഗം ഫൈനലില്‍ ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂരിനെ പരാജയപ്പെടുത്തിയാണ് ടി.ഐ.എച്ച്.എസ്.എസ്. ജേതാക്കളായത്. സബ്ജൂനിയര്‍ വിഭാഗത്തില്‍ ടി.ഐ.എച്ച്.എസ്.എസിനെ പരാജയപ്പെടുത്തിയാണ് സി.ജെ.എച്ച്.എസ്.എസ്. ജേതാക്കളായത്. വിജയികള്‍ക്ക് കാസര്‍കോട് നഗരസഭാംഗവും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ സിദ്ദീഖ് ചക്കര, ടി.ഐ.എച്ച്.എസ്.എസ്. നായന്‍മാര്‍മൂല എച്ച്.എം. നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. വിജയികള്‍ ജില്ലാതല ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി.

Related Articles
Next Story
Share it