എരിയായില്‍ യൂത്ത് ലീഗ് ബൈത്തുറഹ്മ സമര്‍പ്പിച്ചു

എരിയാല്‍: മുസ്ലിം യൂത്ത് ലീഗ് എരിയാല്‍ മേഖലാ കമ്മിറ്റി എരിയാലിലെ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ദാനം സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി നിര്‍വ്വഹിച്ചു.നവാസ് എരിയാല്‍ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ മുഖ്യാതിഥിയായി.കെ.ബി കുഞ്ഞാമു, എസ്.പി സലാഹുദ്ദീന്‍, എ.എ ജലീല്‍, മുജീബ് കമ്പാര്‍, എ.കെ ഷാഫി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മഹമൂദ് എരിയാല്‍, അഷ്‌റഫ് അലി ചേരങ്കൈ, നിസാര്‍ കുളങ്കര, ഹാരിസ് ഖത്തര്‍, കെ.ബി അബൂബക്കര്‍, എ.എസ് […]

എരിയാല്‍: മുസ്ലിം യൂത്ത് ലീഗ് എരിയാല്‍ മേഖലാ കമ്മിറ്റി എരിയാലിലെ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ദാനം സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി നിര്‍വ്വഹിച്ചു.
നവാസ് എരിയാല്‍ അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ മുഖ്യാതിഥിയായി.
കെ.ബി കുഞ്ഞാമു, എസ്.പി സലാഹുദ്ദീന്‍, എ.എ ജലീല്‍, മുജീബ് കമ്പാര്‍, എ.കെ ഷാഫി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മഹമൂദ് എരിയാല്‍, അഷ്‌റഫ് അലി ചേരങ്കൈ, നിസാര്‍ കുളങ്കര, ഹാരിസ് ഖത്തര്‍, കെ.ബി അബൂബക്കര്‍, എ.എസ് ഹബീബ്, ബി.എ ഖാദര്‍ ബള്ളീര്‍, എ.പി ജാഫര്‍, ജലാല്‍ പോസ്റ്റ്, മന്‍സൂര്‍ അക്കര, അഷ്‌റഫ് എരിയാല്‍, ഹസീബ് ചൗക്കി, നൂറുദ്ദീന്‍ കോട്ടക്കുന്ന്, മുഹമ്മദ് കുന്നില്‍, മുസ്തഫ മോഡേണ്‍, റിയാസ് എരിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
റാഫി എരിയാല്‍ സ്വാഗതവും ഇംതിയാസ് എരിയാല്‍ നന്ദിയും പറഞ്ഞു.
ബൈത്തുറഹ്മ നിര്‍മ്മാണത്തിന് സ്ഥലം സൗജന്യമായി വിട്ട് നല്‍കിയ ജാഫര്‍ അക്കരയ്ക്കുള്ള ഉപഹാരം സഹോദരന്‍ ഹമീദ് അക്കരക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എ.എ ജലീല്‍ നല്‍കി.

Related Articles
Next Story
Share it