രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ക്ക് നിവേദനം നല്‍കി

കാസര്‍കോട്: ഗള്‍ഫ് നാടുകളില്‍ നിന്നും അവധിയില്‍ എത്തിയ പ്രവാസികള്‍ക്ക് തിരിച്ച് പോകണമെങ്കില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാണ്. നാട്ടിലുള്ള പ്രവാസികളില്‍ ചിലര്‍ കോ-വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരും ഒരു ഡോസ് എടുത്ത് കാത്തിരിക്കുന്നവരും ഇപ്പോള്‍ ആശങ്കയിലാണ്. പല രാജ്യങ്ങളിലും കോ-വാക്‌സിന്‍ കോവിഡ് വാക്‌സിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ പലര്‍ക്കും തിരിച്ച് പോകാന്‍ പറ്റാത്ത അവസ്ഥ വിശേഷം ഉള്ളതിനാല്‍ ബന്ധപ്പെട്ട മന്ത്രാലയവുമായി ഇടപ്പെട്ട് അനുകൂലമായ നടപടികള്‍ സ്വീകരികണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി രാജ്‌മോഹന്‍ […]

കാസര്‍കോട്: ഗള്‍ഫ് നാടുകളില്‍ നിന്നും അവധിയില്‍ എത്തിയ പ്രവാസികള്‍ക്ക് തിരിച്ച് പോകണമെങ്കില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാണ്. നാട്ടിലുള്ള പ്രവാസികളില്‍ ചിലര്‍ കോ-വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരും ഒരു ഡോസ് എടുത്ത് കാത്തിരിക്കുന്നവരും ഇപ്പോള്‍ ആശങ്കയിലാണ്.
പല രാജ്യങ്ങളിലും കോ-വാക്‌സിന്‍ കോവിഡ് വാക്‌സിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ പലര്‍ക്കും തിരിച്ച് പോകാന്‍ പറ്റാത്ത അവസ്ഥ വിശേഷം ഉള്ളതിനാല്‍ ബന്ധപ്പെട്ട മന്ത്രാലയവുമായി ഇടപ്പെട്ട് അനുകൂലമായ നടപടികള്‍ സ്വീകരികണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് നിവേദനം നല്‍കി. അദ്ദേഹം നോര്‍ക്ക റൂട്ട്‌സിന്റെ അധികാരികളുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് ഉചിതമായ ഇടപ്പെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. പ്രവാസി ലീഗ് ചെമ്മനാട് പഞ്ചായത്ത് നേതക്കളായ ദാവൂദ് ചെമ്പിരിക്ക, അബ്ദുല്‍ ഖാദര്‍ കളനാട്, അഹമ്മദ് ഹാജി കോളിയടുക്കം, മുഹമ്മദ് മുസ്തഫ സി.എം, നൗഷാദ് ആലിച്ചേരി സംബന്ധിച്ചു.

Related Articles
Next Story
Share it