സുബീറ ഫര്‍ഹത്ത് വധം: ഹാന്‍ഡ് ബാഗും പ്രതിയുടെ വസ്ത്രവും കണ്ടെടുത്തു

മലപ്പുറം: വളാഞ്ചേരി സുബീറ ഫര്‍ഹത്ത് വധക്കേസില്‍ തെളിവെടുപ്പ് തുടരുന്നു. ഫര്‍ഹത്തിന്റെ ഹാന്‍ഡ് ബാഗും പ്രതിയുടെ വസ്ത്രവും പോലീസ് കണ്ടെടുത്തു. കൃത്യത്തിനു ശേഷം പ്രതി ഉപേക്ഷിച്ച വസ്ത്രമാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെടുത്തത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഏതാണ്ട് 300 മീറ്റര്‍ അകലെ കുഴിച്ചിട്ട നിലയിലായിരുന്നു ഹാന്‍ഡ്ബാഗ്. പ്രതി അന്‍വറിനെ കൊലപാതക സ്ഥലത്തെത്തിച്ച് പോലീസ് നടത്തിയ തെളിവെടുപ്പിലാണ് രണ്ടാം ദിവസം ഇവ രണ്ടും കണ്ടെത്തിയത്. സുബീറയുടെ മൊബൈല്‍ ഫോണ്‍ സമീപത്തെ 500 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലിട്ട ശേഷം കല്ലുകളും […]

മലപ്പുറം: വളാഞ്ചേരി സുബീറ ഫര്‍ഹത്ത് വധക്കേസില്‍ തെളിവെടുപ്പ് തുടരുന്നു. ഫര്‍ഹത്തിന്റെ ഹാന്‍ഡ് ബാഗും പ്രതിയുടെ വസ്ത്രവും പോലീസ് കണ്ടെടുത്തു. കൃത്യത്തിനു ശേഷം പ്രതി ഉപേക്ഷിച്ച വസ്ത്രമാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെടുത്തത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഏതാണ്ട് 300 മീറ്റര്‍ അകലെ കുഴിച്ചിട്ട നിലയിലായിരുന്നു ഹാന്‍ഡ്ബാഗ്.

പ്രതി അന്‍വറിനെ കൊലപാതക സ്ഥലത്തെത്തിച്ച് പോലീസ് നടത്തിയ തെളിവെടുപ്പിലാണ് രണ്ടാം ദിവസം ഇവ രണ്ടും കണ്ടെത്തിയത്. സുബീറയുടെ മൊബൈല്‍ ഫോണ്‍ സമീപത്തെ 500 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലിട്ട ശേഷം കല്ലുകളും നിക്ഷേപിച്ചെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമം പോലീസ് നടത്തിവരികയാണ്.

Related Articles
Next Story
Share it