ചെക്ക് പോസ്റ്റ് വികസനത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിവില സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് ലംഘിച്ചു; കാസര്‍കോട്ടെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിന് സബ്‌കോടതിയുടെ ജപ്തി നോട്ടീസ്

കാസര്‍കോട്: സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിന് കാസര്‍കോട്ടെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ സബ് കോടതിയുടെ ജപ്തിനോട്ടീസ് പതിച്ചു. ഹൊസങ്കടി ചെക്ക് പോസ്റ്റ് വികസനത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് സുപ്രീംകോടതി വര്‍ധിപ്പിച്ചുനല്‍കാന്‍ ഉത്തരവിട്ട വില നല്‍കാത്ത സാഹചര്യത്തിലാണ് അതിഥിമന്ദിരത്തില്‍ കാസര്‍കോട് സബ്കോടതിയുടെ ജപ്തിനോട്ടീസ് പതിച്ചത്. മംഗളൂരു ടെലികോം റോഡിലെ ദേവദാസ്‌കുമാര്‍, എം.സി ഹുസൈന്‍, ഉപ്പള മുഹമ്മദ് ഹനീഫ് എന്നിവര്‍ നല്‍കിയ ഹരജിയില്‍ സബ്കോടതി ലേലം ചെയ്ത് പണം നല്‍കണമെന്നാവശ്യപ്പെട്ട് ജപ്തിനോട്ടീസിറക്കുകയായിരുന്നു. എല്‍.എ സ്‌പെഷല്‍ തഹസില്‍ദാര്‍, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍, കാസര്‍കോട് […]

കാസര്‍കോട്: സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിന് കാസര്‍കോട്ടെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ സബ് കോടതിയുടെ ജപ്തിനോട്ടീസ് പതിച്ചു. ഹൊസങ്കടി ചെക്ക് പോസ്റ്റ് വികസനത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് സുപ്രീംകോടതി വര്‍ധിപ്പിച്ചുനല്‍കാന്‍ ഉത്തരവിട്ട വില നല്‍കാത്ത സാഹചര്യത്തിലാണ് അതിഥിമന്ദിരത്തില്‍ കാസര്‍കോട് സബ്കോടതിയുടെ ജപ്തിനോട്ടീസ് പതിച്ചത്. മംഗളൂരു ടെലികോം റോഡിലെ ദേവദാസ്‌കുമാര്‍, എം.സി ഹുസൈന്‍, ഉപ്പള മുഹമ്മദ് ഹനീഫ് എന്നിവര്‍ നല്‍കിയ ഹരജിയില്‍ സബ്കോടതി ലേലം ചെയ്ത് പണം നല്‍കണമെന്നാവശ്യപ്പെട്ട് ജപ്തിനോട്ടീസിറക്കുകയായിരുന്നു. എല്‍.എ സ്‌പെഷല്‍ തഹസില്‍ദാര്‍, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍, കാസര്‍കോട് കലക്ടര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി നല്‍കിയിരുന്നത്. സെന്റിന് 66000 രൂപ നിരക്കിലാണ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്. വിലവര്‍ധന ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടുനല്‍കിയ ഹരജിയില്‍ 1,80,000 രൂപ നല്‍കാന്‍ സബ്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി സുപ്രീംകോടതിയില്‍ വരെ എത്തി. 1.20 ലക്ഷം രൂപ നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഈ തുക നല്‍കാന്‍ ഒരുനടപടിയുമുണ്ടായില്ല. ഉടമകള്‍ 10 വര്‍ഷമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ജപ്തിന നടപടിവന്നിരിക്കുന്നത്. 44 ലക്ഷം രൂപ ലഭിക്കണമെന്നാണ് സ്ഥലമുടമകളുടെ ആവശ്യം. 7 ലക്ഷം രൂപ ഉടമകള്‍ക്ക് നല്‍കാനുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സമ്മതിച്ച പണം പോലും നല്‍കാതിരുന്നതോടെയാണ് കോടതി ഇടപെടലുണ്ടായത്. കാസര്‍കോട് അതിഥി മന്ദിരത്തിന് രണ്ടുവര്‍ഷം മുമ്പും ജപ്തിനോട്ടീസ് ലഭിച്ചിരുന്നു.

Related Articles
Next Story
Share it