ജില്ലയില്‍ നൂറുകേന്ദ്രങ്ങളില്‍ എസ്.ടി.യു. അതിജീവന സമരം നടത്തി

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും കര്‍ഷക ബില്ലിലും പ്രതിഷേധിച്ച് എസ്.ടി.യു. വ്യാപകമായി നടത്തുന്ന അതിജീവന സമരത്തിന്റെ ഭാഗമായി ജില്ലയില്‍ നൂറുകേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ നടന്ന ധര്‍ണ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മൊയ്‌നുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മുതലപ്പാറ സ്വാഗതം പറഞ്ഞു. അഷ്‌റഫ് എടനീര്‍, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കട്ട, എസ്.എം. അബ്ദുല്‍ റഹ്മാന്‍, സുബൈര്‍ മാര തുടങ്ങിയവര്‍ സംബന്ധിച്ചു. തളങ്കരയില്‍ നടന്ന ധര്‍ണ മുസ്ലിം ലീഗ് ജില്ലാ […]

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും കര്‍ഷക ബില്ലിലും പ്രതിഷേധിച്ച് എസ്.ടി.യു. വ്യാപകമായി നടത്തുന്ന അതിജീവന സമരത്തിന്റെ ഭാഗമായി ജില്ലയില്‍ നൂറുകേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ നടന്ന ധര്‍ണ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മൊയ്‌നുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മുതലപ്പാറ സ്വാഗതം പറഞ്ഞു. അഷ്‌റഫ് എടനീര്‍, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കട്ട, എസ്.എം. അബ്ദുല്‍ റഹ്മാന്‍, സുബൈര്‍ മാര തുടങ്ങിയവര്‍ സംബന്ധിച്ചു. തളങ്കരയില്‍ നടന്ന ധര്‍ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയും പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാനും ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it