കേരളത്തില്‍ കുഷ്ഠരോഗം തിരിച്ചു വരുന്നതായി പഠന റിപ്പോര്‍ട്ട്
കാസര്‍കോട്: മനുഷ്യരാശി ഒന്നടങ്കം ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന കുഷ്ഠരോഗം കേരളത്തില്‍ തിരിച്ചുവരുന്നതായി പഠനറിപ്പോര്‍ട്ട്. റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയായ എന്‍.എല്‍.ഇ.പി റിട്ട. സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി ഇതുസംബന്ധിച്ച ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഒരു കാലത്ത് കേരളത്തിലെ പല ഭാഗങ്ങളിലും കുഷ്ഠരോഗം അതിഭീകരമായ രീതിയില്‍ പടര്‍ന്നിരുന്നു. കുഷ്ഠരോഗികളെ ഭ്രഷ്ട് കല്‍പ്പിച്ച് സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തുകയാണുണ്ടായത്.1992ല്‍ വിവിധ ഔഷധ ചികിത്സാ പദ്ധതി നിലവില്‍ വന്നതോടെ ഏത് തരം കുഷ്ഠരോഗത്തെയും ചികിത്സിച്ച് പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്നുണ്ട്. ലോകമെമ്പാടും കുഷ്ഠരോഗ ചികിത്സാരംഗത്ത് വിപ്ലവകരമായ […]

കാസര്‍കോട്: മനുഷ്യരാശി ഒന്നടങ്കം ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന കുഷ്ഠരോഗം കേരളത്തില്‍ തിരിച്ചുവരുന്നതായി പഠനറിപ്പോര്‍ട്ട്. റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയായ എന്‍.എല്‍.ഇ.പി റിട്ട. സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി ഇതുസംബന്ധിച്ച ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഒരു കാലത്ത് കേരളത്തിലെ പല ഭാഗങ്ങളിലും കുഷ്ഠരോഗം അതിഭീകരമായ രീതിയില്‍ പടര്‍ന്നിരുന്നു. കുഷ്ഠരോഗികളെ ഭ്രഷ്ട് കല്‍പ്പിച്ച് സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തുകയാണുണ്ടായത്.
1992ല്‍ വിവിധ ഔഷധ ചികിത്സാ പദ്ധതി നിലവില്‍ വന്നതോടെ ഏത് തരം കുഷ്ഠരോഗത്തെയും ചികിത്സിച്ച് പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയുന്നുണ്ട്. ലോകമെമ്പാടും കുഷ്ഠരോഗ ചികിത്സാരംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടമാണ് ഈ ചികിത്സാ പദ്ധതി വഴി ഉണ്ടായത്. രോഗം ആരംഭത്തില്‍ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍ അംഗവൈകല്യങ്ങള്‍ കൂടാതെ തന്നെ രോഗിയെ രക്ഷപ്പെടുത്താന്‍ സാധിക്കും. കേരളത്തില്‍ ഈ ചികിത്സാ പദ്ധതിക്ക് 1987ല്‍ ആലപ്പുഴ ജില്ലയിലാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് പദ്ധതി കേരളത്തിലാകെ വ്യാപിപ്പിച്ചു. ഇതിനായി ലെപ്രസിയില്‍ പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരുണ്ടായിരുന്നു.
ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തപ്പെട്ട ബൃഹത്തായ പരിപാടിയായിരുന്നു ഇത്. ഇതിന്റെ ഫലമായി കേരളം കുഷ്ഠരോഗനിവാരണം എന്ന ലക്ഷ്യം കൈവരിച്ചു. ഇതോടെ, അതുവരെ വെര്‍ട്ടിക്കല്‍ പ്രോഗ്രാമായിരുന്ന കുഷ്ഠരോഗനിവാരണ പരിപാടി പൊതുജന ആരോഗ്യവകുപ്പിലേക്ക് ലയിപ്പിക്കുകയും ചുമതല പൊതുജന ആരോഗ്യവകുപ്പില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു.
എന്നാല്‍ കുഷ്ഠരോഗം കേരളത്തില്‍ തിരിച്ചുവരുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2023-24 വര്‍ഷത്തില്‍ രോഗപ്രാബല്യനിരക്ക് 10,000ത്തില്‍ 0.168 ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പകരുന്ന കുഷ്ഠരോഗനിരക്ക് 81ഉം കുട്ടികളിലെ രോഗനിരക്ക് 7.37ഉം അംഗവൈകല്യനിരക്ക് 6.36ഉം വര്‍ഷത്തില്‍ കണ്ടുപിടിക്കുന്ന പുതിയ രോഗനിരക്ക് 1.13/1000000വും ആണ്. രോഗപ്രാബല്യനിരക്ക് 0.1/100000 എന്നതിന് പകരം 0.168 ആയി വര്‍ധിക്കുന്നു. കണ്ടുപിടിക്കപ്പെടുന്ന ആകെ രോഗികളില്‍ 81 ശതമാനവും പകരുന്ന തരത്തിലുള്ള രോഗികളാണ്.
സമൂഹത്തില്‍ ഇപ്പോഴും കുഷ്ഠരോഗികള്‍ സജീവമാണെന്നാണ് ഇതിന്റെ അര്‍ത്ഥം. കുട്ടികളിലെ രോഗനിരക്ക് 7.37 എന്നതും അംഗവൈകല്യനിരക്ക് 6.36 എന്നതും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ കുഷ്ഠരോഗം സംസ്ഥാനത്ത് പൂര്‍ണ്ണമായും ഇല്ലാതായെന്നുള്ള പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ആരോഗ്യമന്ത്രാലയത്തിന്റെ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഏറ്റവും പുതിയ മാര്‍ഗരേഖയാണ് എന്‍.എസ്.പി ആന്റ് റോഡ് മാപ്പ് ഫോര്‍ ലെപ്രസി 2023-2027. ഇതുപ്രകാരം പുതിയതായി കണ്ടുപിടിക്കുന്ന രോഗികളില്‍ കുട്ടികളും അംഗവൈകല്യങ്ങളുള്ളവരും ഇല്ലാതിരിക്കുക, ഇപ്രകാരമുള്ള സ്ഥിതി തുടര്‍ച്ചയായി മൂന്നുവര്‍ഷം തുടരുക- എങ്കില്‍ മാത്രമേ 2027ല്‍ കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂ.
പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന് ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.