പീപ്പിള്‍സ് കാരുണ്യവര്‍ഷ സഹായ പദ്ധതിയില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മുന്നാട് : മുന്നാട് പീപ്പിള്‍സ് കോ-ഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് കാരുണ്യവര്‍ഷസഹായ പദ്ധതി പ്രകാരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മറ്റുള്ളവരോടൊപ്പം ഇവരും പഠിച്ചു വളരട്ടെ എന്ന ലക്ഷ്യത്തോടെയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.കാസര്‍കോട് കോ-ഓപറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.കെ.ലൂക്കോസ് അധ്യക്ഷത വഹിച്ചു.മുന്നാട് ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.രാജന്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.മാധ്യമ പ്രവര്‍ത്തകന്‍ ടി.കെ പ്രഭാകരകുമാറിന്റെ പരാജിതന്റെ പൂന്തോട്ടങ്ങള്‍ എന്ന കവിതാ സമാഹരം […]

മുന്നാട് : മുന്നാട് പീപ്പിള്‍സ് കോ-ഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് കാരുണ്യവര്‍ഷസഹായ പദ്ധതി പ്രകാരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മറ്റുള്ളവരോടൊപ്പം ഇവരും പഠിച്ചു വളരട്ടെ എന്ന ലക്ഷ്യത്തോടെയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
കാസര്‍കോട് കോ-ഓപറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.കെ.ലൂക്കോസ് അധ്യക്ഷത വഹിച്ചു.
മുന്നാട് ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.രാജന്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.
മാധ്യമ പ്രവര്‍ത്തകന്‍ ടി.കെ പ്രഭാകരകുമാറിന്റെ പരാജിതന്റെ പൂന്തോട്ടങ്ങള്‍ എന്ന കവിതാ സമാഹരം പീപ്പിള്‍സ് കോളേജ് ലൈബ്രറിയിലേക്ക് കാസര്‍കോട് സാഹിത്യ വേദി സെക്രട്ടറിയും പീപ്പിള്‍സ് കോളേജ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവനുമായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ പീപ്പിള്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പായം വിജയന് കൈമാറി. സൊസൈറ്റി വൈസ് പ്രസിഡണ്ട് അഡ്വ.സി.രാമചന്ദ്രന്‍, ഡയറക്ടര്‍മാരായ ഓമന രാമചന്ദ്രന്‍, എ.കെ ശ്യാം പ്രസാദ്, ഇ.രാഘവന്‍, എം.ലതിക, കെ.വി. സജിത്, സെക്രട്ടറി ഇ.കെ.രാജേഷ്, സി.ഇ.ഒ. കെ .മുരളീധരന്‍, എസ്.എഫ്.സി ടി.എസ്.എ യൂണിറ്റ് സെക്രട്ടറി സുരേന്ദ്രന്‍ ബേത്തൂര്‍പാറ, പി.ടി.എ സെക്രട്ടറി എം.വിനോദ് കുമാര്‍, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അന്നന്തു കൃഷ്ണന്‍, എം.രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സുരേഷ് പയ്യങ്ങാനം സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it