പരീക്ഷയെഴുതാന്‍ കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചു; അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടും വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി

ഉഡുപ്പി: പരീക്ഷയെഴുതാന്‍ കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചു, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി. കുന്താപുരത്തുള്ള കോളേജില്‍ വിദ്യാര്‍ത്ഥികളായ മസൈദും വജീദുമാണ് ആംബുലന്‍സില്‍ പരീക്ഷയെഴുതിയത്. മസൈദ് തന്റെ സുഹൃത്ത് വാജിദിനെ കൂട്ടാനായി ബൈക്കില്‍ ഗംഗോളിയിലേക്ക് പോയിരുന്നു. പിന്നീട് ഇരുവരും ഒന്നാം ഡിഗ്രി പരീക്ഷ എഴുതാന്‍ കോളേജിലേക്ക് ബൈക്കില്‍ പുറപ്പെട്ടു. കൊടപ്പാടിയില്‍ വെച്ച് മറ്റൊരു ബൈക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചു. പരിക്കേറ്റ ഇരുവരെയും ആംബുലന്‍സില്‍ താലൂക്കാസ്പത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെ അതേ […]

ഉഡുപ്പി: പരീക്ഷയെഴുതാന്‍ കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചു, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി.
കുന്താപുരത്തുള്ള കോളേജില്‍ വിദ്യാര്‍ത്ഥികളായ മസൈദും വജീദുമാണ് ആംബുലന്‍സില്‍ പരീക്ഷയെഴുതിയത്. മസൈദ് തന്റെ സുഹൃത്ത് വാജിദിനെ കൂട്ടാനായി ബൈക്കില്‍ ഗംഗോളിയിലേക്ക് പോയിരുന്നു. പിന്നീട് ഇരുവരും ഒന്നാം ഡിഗ്രി പരീക്ഷ എഴുതാന്‍ കോളേജിലേക്ക് ബൈക്കില്‍ പുറപ്പെട്ടു. കൊടപ്പാടിയില്‍ വെച്ച് മറ്റൊരു ബൈക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചു. പരിക്കേറ്റ ഇരുവരെയും ആംബുലന്‍സില്‍ താലൂക്കാസ്പത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെ അതേ ആംബുലന്‍സില്‍ കോളേജിലേക്ക് കൊണ്ടുപോകുകയും പരീക്ഷയെഴുതാന്‍ അനുവദിക്കുകയും ചെയ്തു. പരീക്ഷയ്ക്ക് ശേഷം രണ്ട് വിദ്യാര്‍ത്ഥികളെയും വിദഗ്ധ ചികിത്സക്കായി ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it